x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു; ­­­നെ​ഹ്‌​റു​ ട്രോഫി കാ​ണാ​ൻ പാ​ടു​പെ​ടും

വെബ് ഡെസ്ക്
Published: August 12, 2026 11:51 PM IST | Updated: August 12, 2026 11:51 PM IST

പു​ന്ന​മ​ട റോ​ഡിലെ ഗ​ർ​ത്തം.

ആ​ല​പ്പു​ഴ: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​ൽ കേ​ര​ള​ത്തെ​യും ആ​ല​പ്പു​ഴ​യെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നെ​ഹ്‌​റു​ ട്രോ​ഫി വ​ള്ളം​ക​ളി കാ​ണ​ണ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ൽ​പം പാ​ടു​പെ​ടും. വ​ള്ളം​ക​ളി കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​ൽ പ​തി​യു​ന്ന കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യെപ്പ​റ്റി​യു​ള്ള അ​ഭി​പ്രാ​യം ഹാ ​ക​ഷ്‌​ടം! എ​ന്നു ത​ന്നെ​യാ​കും.

22ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന 72-ാമ​ത് നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്കെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍​ക്കും പു​ന്ന​മ​ട കാ​യ​ല്‍ തീ​ര​ത്തേ​ക്കെ​ത്തേ​ണ്ട റോ​ഡു​ക​ളെ​ല്ലാംത​ന്നെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് മു​ത​ല്‍ സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റ് വ​രെ കാ​യ​ലി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​ധാ​ന​മാ​യും 12 ഇ​ടറോ​ഡു​ക​ളാ​ണു​ള്ള​ത്. ഇ​വ​യെ​ല്ലാം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ല്‍​ന​ട​യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ത്തു​വ​ര്‍​ഷ​മാ​യി ഈ ​റോ​ഡു​ക​ളു​ടെ​യെ​ല്ലാം സ്ഥി​തി ഇ​തു​ത​ന്നെ. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റി​ലേ​ക്ക് എ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ല്‍ സ്‌​ട്രെ​ക്ച​റു​കൂ​ടി ക​രു​തേ​ണ്ട സ്ഥി​തി.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ മു​മ്പു​വ​രെ വ​ള്ളംക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ചെ​റി​യ രീ​തി​യി​ല്‍ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​പ​തി​വു​ക​ളൊ​ക്കെ അ​ധി​കാ​രി​ക​ൾ മ​റ​ന്ന മ​ട്ടാ​ണ്.

കൊ​ട്ടി​ഘോ​ഷി​ച്ച് വ​ള്ളം​ക​ളി ന​ട​ത്തു​ക എ​ന്ന​തു​ മാ​ത്ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ധി​കാ​രി​ക​ളു​ടെ​യും റോ​ൾ. ആ​ല​പ്പു​ഴ​യു​ടെ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള മാ​ര്‍​ഗം ടൂ​റി​സ​മാ​ണെ​ന്ന് പ്ര​സം​ഗി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളാ​ക​ട്ടെ ലോ​ക ഭൂ​പ​ട​ത്തി​ല്‍ത​ന്നെ സ്ഥാ​നം​പി​ടി​ച്ചു​ള്ള പു​ന്ന​മ​ട​ക്കാ​യ​ലി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ന്‍ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന​ത് വാ​സ്ത​വം.

റോ​ഡ് മോശം; ട്രം​പി​ന്‍റെ
മ​രു​മ​ക​നെ വ​ഴി​മാ​റ്റി

ക​ഴി​ഞ്ഞ​ദി​വ​സം അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​രു​മ​ക​ന്‍ കാ​യ​ല്‍ സൗ​ന്ദ​ര്യം നു​ക​രാ​ന്‍ എ​ത്തി​യെ​ങ്കി​ലും ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും വെ​ള്ളം​ക​യ​റി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നാ​ലും റോ​ഡു​മാ​ര്‍​ഗം മ​റ്റൊ​രു സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് ഹൗ​സ്ബോ​ട്ടി​ൽ ക​യ​റ്റി​യ​ത്. അ​ദ്ദേ​ഹം കാ​യ​ല്‍ യാ​ത്ര​യെ​പ്പ​റ്റി വ​ള​രെ ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞ​പ്പോ​ള്‍ നാ​ട്ടു​കാ​രി​ല്‍ പ​ല​രും പ​റ​ഞ്ഞ​ത്- അ​ദ്ദേ​ഹ​ത്തെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലെ​ത്തി​ച്ച് ഹൗ​സ്‌​ബോ​ട്ടി​ല്‍ ക​യ​റ്റാ​ഞ്ഞ​ത് ആ​ല​പ്പു​ഴ​യു​ടെ ഭാ​ഗ്യ​മെ​ന്നാ​ണ്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് പ​വ​ലി​യ​ൻ

ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലെ പ​വ​ലി​യ​ന്‍റെ അ​വ​സ്ഥ​‍ ഏ​റെ പ​രി​താ​പ​ക​രം. ഒ​ട്ടു​മി​ക്ക സ്‌​റ്റെ​പ്പു​ക​ളു​ടെ​യും ടൈ​ലു​ക​ള്‍​ പൊ​ട്ടി, ഇ​ടി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ളം​ ക​യ​റി മാ​ലി​ന്യ​മ​ടി​ഞ്ഞ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന പ​വ​ലി​യ​ന്‍ വ​ള്ളം​ക​ളി​ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ എ​ങ്ങ​നെ ക്ര​മീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ക​ണ്ട​റി​യേ​ണ്ട​താ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി, ടി​ക്ക​റ്റെ​ടു​ത്ത് പ​വ​ലി​യ​നി​ലെ​ത്തി​യാ​ല്‍ ഇ​രി​ക്കാ​നോ നി​ൽ​ക്കാ​നോ വ​ള്ളം​ക​ളി ആ​സ്വ​ദി​ക്കാ​നോ ന​ന്നേ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രും. കാ​ണി​ക​ളു​ടെ തി​ക്കി​ലും തി​ര​ക്കി​ലും കാ​ലൊ​ടി​യാ​തി​രു​ന്നാ​ല്‍ ഭാ​ഗ്യം.

വ​ലി​യ അ​വ​ഗ​ണ​ന

ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന പു​ന്ന​മ​ട കാ​യ​ലി​നോ​ടും നെ​ഹ്‌​റു​ ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടും ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളോ​ടും കാ​ണി​ക്കു​ന്ന ഈ ​രീ​തി​യി​ലു​ള്ള അ​വ​ഗ​ണ​ന ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സ​ത്തെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ര​ണ്ട​ഭി​പ്രാ​യ​മി​ല്ല.

അ​ടി​യ​ന്ത​ര​മാ​യി സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റി​ലേ​ക്കും ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലേ​ക്കു​മു​ള്ള റോ​ഡെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​ഗ്ര​ഹം.

Tags : Nattuvishesham Districtnews Side roads

Recent News

Corehub Up