x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​മൂ​ട്-​ആ​ഞ്ഞി​ലി​മൂ​ട് റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 11:41 PM IST | Updated: August 12, 2026 11:41 PM IST

യാ​ത്ര ദു​ഷ്കര​മാ​യ നൂ​റ​നാ​ട് പാ​ല​മൂ​ട് -ആ​ഞ്ഞി​ലി​മൂ​ട് റോ​ഡ്

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​മൂ​ട്-​ആ​ഞ്ഞി​ലി​മൂ​ട് റോ​ഡു​പ​ണി പാ​തിവ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ യാ​ത്ര ദു​ഷ്കര​മാ​യി. ഒ​ന്പ​ത് മാ​സം മു​മ്പ് തു​ട​ങ്ങി​യ നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടു​ കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 1.20 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം 1.10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ താ​മ​ര​ക്കു​ളം-​പ​ച്ച​ക്കാ​ട് റോ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ടാ​ർ ചെ​യ്തു.

2.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച താ​മ​ര​ക്കു​ളം ഗു​രു​നാ​ഥ​ൻ​ കു​ള​ങ്ങ​ര-​ക​ണ്ണ​നാ​കു​ഴി പാ​ല​യ്ക്ക​ൽ ജം​ഗ്‌​ഷ​ൻ റോ​ഡി​ന്‍റെ ടാ​റിം​ഗും പൂ​ർ​ത്തി​യാ​യി. പാ​ല​മൂ​ട്-​ആ​ഞ്ഞി​ലി​മൂ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണം 2025 ന​വം​ബ​ർ ഒ​ന്നി​നാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ റോ​ഡി​ലെ ഓ​ട​ക​ളു​ടെ​യും ക​ലു​ങ്കി​ന്‍റെ യും ​നി​ർ​മാ​ണ​മാ​ണ് ന​ട​ത്തി​യ​ത്. മെ​റ്റാ​ഗാ​ർ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യാ​ണ് ടെ​ൻ​ഡ​റെ​ടു​ത്തി​ട്ടു​ള്ള​ത്.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​യം​കു​ളം-​പു​ന​ലൂ​ർ റോ​ഡി​ലെ ചാ​രും​മൂ​ട് പാ​ല​മൂ​ട് ജം​ഗ്‌​ഷ​നി​ൽനി​ന്നു പു​തു​പ്പ​ള്ളി​കു​ന്നം, ഇ​ട​ക്കു​ന്നം, പു​ലി​മേ​ൽ, സ​ബ്‌ സ്റ്റേ​ഷ​ൻ ജം​ഗ്‌​ഷ​ൻ വ​ഴി മാ​വേ​ലി​ക്ക​ര-​പ​ന്ത​ളം റോ​ഡി​ലെ ഇ​ട​പ്പോ​ൺ ജം​ഗ്‌​ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​ണ് പാ​ല​മൂ​ട്-​ആ​ഞ്ഞി​ലി​മൂ​ട്-​ഇ​ട​പ്പോ​ൺ റോ​ഡ്.

ഏ​ഴു കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഇ​തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന പാ​ല​മൂ​ട് മു​ത​ൽ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള ഭാ​ഗം ന​വീ​ക​രി​ക്കാ​നാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. കു​ഴി​നി​റ​ഞ്ഞ റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്. ആ​റു​വ​ർ​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡാ​ണി​പ്പോ​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ​ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Construction

Recent News

Corehub Up