പ്രതീകാത്മക ചിത്രം
വണ്ടിപ്പെരിയാർ: മഞ്ഞുമല പുതുലയത്തിൽ താമസിക്കുന്ന യേശുദാസ്, ശാന്തി എന്നിവരുടെ വീടിനോട് ചേർന്നുള്ള പട്ടിക്കൂട്ടിൽ കെട്ടിയിട്ടിരുന്ന രണ്ട് നായകളെ ചൊവ്വാഴ്ച്ച രാത്രി പുലി പിടിച്ചു. ബുധൻ രാവിലെ ആറോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. പ്രദേശത്ത് ആനയുടെ ശല്യം ഉണ്ടായിരുന്നതുകൊണ്ടുതന്നെ രാത്രി നായ കുരച്ചത് കേട്ടിട്ടും ആന വാതിൽക്കൽ എത്തിയതാകും എന്നുകരുതി ഭീതിയിൽ ഇവർ പുറത്തിറങ്ങിയിരുന്നില്ല.
രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് നായ്ക്കളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും നായ്ക്കളെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വന്യമൃഗ ആക്രമണം കാരണം മേഖലയിൽ രാത്രിയും പകലും വെളിയിൽ ഇറങ്ങാനോ കിടന്നുറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്.
Tags : Nattuvisesham DistrictNews DeepikaNews Leopard