x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മാ​ന മേ​ശ പ​ദ്ധ​തി വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 12, 2026 10:55 PM IST | Updated: August 12, 2026 10:55 PM IST

സ​മ്മാ​ന മേ​ശ പ​ദ്ധ​തി വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​മ​ളി: ക്രോ​സ് (കു​മ​ളി റൂ​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ്) ആ​രം​ഭി​ച്ച സ​മ്മാ​ന മേ​ശ പ​ദ്ധ​തി വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും സൗ​ജ​ന്യ​മാ​യി സ്വാ​ഭി​മാ​ന​ത്തോ​ടെ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യാ​ണ് സ​മ്മാ​ന മേ​ശ.

ഡ​യാ​ലി​സി​സ് മു​റി​യു​ടെ പു​റ​ത്ത് ഇ​തി​നാ​യി പ്ര​ത്യേ​ക​മാ​യി ഒ​രു സ​മ്മാ​ന മേ​ശ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സേ​വ​ന​രീ​തി​യാ​ണ്. ആ​രു​ടെ​യും മു​ന്നി​ൽ കൈ ​നീ​ട്ടാ​തെ മേ​ശ​യി​ൽ​നി​ന്ന് അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ​ത് എ​ടു​ക്കാം.

സ​ന്മ​ന​സു​ള്ള വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ഈ ​മേ​ശ​യി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഉ​പ​യോ​ഗ യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഭാ​വ​ന​യാ​യി വ​യ്ക്കാം. പൊ​തു​ജ​ന​ങ്ങ​ളു​ടെ ചെ​റി​യൊ​രു പ​ങ്കാ​ളി​ത്തം ഒ​രു ഡ​യാ​ലി​സി​സ് രോ​ഗി​യു​ടെ കു​ടും​ബ​ത്തി​ന് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക്രോ​സ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫാ. ​ലി​റ്റു ജേ​ക്ക​ബ്, ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Nattuvisesham DistrictNews DeepikaNews Forest

Recent News

Corehub Up