x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ര​ങ്ങാ​വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു

വെബ് ഡെസ്ക്
Published: August 12, 2026 10:54 PM IST | Updated: August 12, 2026 10:54 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ചെ​റു​നാ​ര​ങ്ങ വി​ല കു​ത്ത​നെ കൂ​ടി. ക​ഴി​ഞ്ഞ മാ​സം വ​രെ 80 മു​ത​ൽ 90 രൂ​പ വ​രെ​യാ​യി​രു​ന്നു കി​ലോ​യ്ക്കു വി​ല. ഇ​പ്പോ​ൾ 120 രൂ​പ​യാ​യി വി​ല വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള നാ​ര​ങ്ങാ വ​ര​വു​കു​റ​ഞ്ഞ​തും ത​മി​ഴ്നാ​ട്ടി​ൽ വി​ല ഉ​യ​ർ​ന്ന​തും ഇ​ടു​ക്കി​യി​ലെ നാ​ര​ങ്ങാ​വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചു.

ക​ടു​ത്ത​വേ​ന​ലി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തു​ന്ന പു​ളി​യ​ങ്കു​ടി നാ​ര​ങ്ങാ​യ്ക്കാ​ണ് ക​ട​ക​ളി​ൽ കൂ​ടു​ത​ൽ പ്രി​യം. ഏ​റെ വ​ലിപ്പമു​ള്ള​തും പെ​ട്ടെ​ന്ന് ചീ​ത്ത​യാ​കാ​ത്ത​തു​മാ​ണ് പു​ളി​യ​ങ്കു​ടി​നാ​ര​ങ്ങ​യെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​റു​നാ​ര​ങ്ങാ ഉ​ള്ള​ത് പു​ളി​യ​ങ്കു​ടി​യി​ലാ​ണ്. ജ്യൂ​സ് വി​പ​ണി​യി​ലും ഇ​തി​നാ​ണ് വി​ൽ​പ​ന ഏ​റെ​യു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി ജൂ​ൺ മു​ത​ൽ ഓ​ഗ​സ്റ്റു​വ​രെ നാ​ര​ങ്ങ​യ്ക്ക് വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കാ​റി​ല്ല.

ഓ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​മാ​ത്ര​മു​ള്ള​പ്പോ​ൾ നാ​ര​ങ്ങാ വി​ല​കൂ​ടി​യ​ത് വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. നാ​ര​ങ്ങാ വി​ല ഉ​യ​ർ​ന്ന​തോ​ടെ ചെ​റി​യ പെ​ട്ടി​ക്ക​ട​ക​ൾ മു​ത​ൽ ബേ​ക്ക​റി വ​രെ​യു​ള്ള ക​ട​ക​ളി​ൽ നാ​ര​ങ്ങാ വെ​ള്ള​ത്തി​നും വി​ല​വ​ർ​ധി​പ്പി​ച്ചു.

കു​ടും​ബ​ശ്രീ​യ​ട​ക്ക​മു​ള്ള ചെ​റു​കി​ട അ​ച്ചാ​ർ യൂ​ണി​റ്റു​ക​ളും വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്ക​യാ​ണ്.

ഓ​ണ​ത്തി​നു വ​ലി​യ വി​ല്പ​ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ. വി​ല​കൂ​ട്ടി​യാ​ൽ വി​ല്പ​ന കു​റ​യു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

Tags : Nattuvisesham DistrictNews DeepikaNews Lemon

Recent News

Corehub Up