ചേർത്തല: മദ്യപിച്ച് ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. ചേർത്തല വയലാർ ചേന്നാട്വെളി നിധിൻ പ്രകാശ് (30) ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം.
നഗരത്തിൽ അലക്ഷ്യമായി ടിപ്പർലോറി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിവൈഎസ്പിയുടെ സ്ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. നിധിൻ പ്രകാശ് മദ്യപിച്ചതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ നിധിൻ പ്രകാശിന്റെ കൈയിൽനിന്ന് മദ്യവും പോലീസ് പിടികൂടി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു ജാമ്യത്തിൽ വിട്ടയച്ചു.
Tags : Drunk tipper Nattuvishesham Districte news