ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു
അടൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കലാപരിപാടികളുടെയും വർണാഭമായ ഘോഷയാത്രയുടെയും അകമ്പടിയോടെ അടൂരിൽ സമാപിച്ചു. വിവിധ കലാരൂപങ്ങളും നാടൻ കലാപരിപാടികളും ഘോഷയാത്രയിൽ അണിനിരന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.
പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സി.വി. ശാന്തകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാ ചെയർപേഴ്സൺ റീനാ ശാമുവൽ, ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചാത്ത് പ്രസിഡന്റുമാരായ രാജേഷ്, മറിയാമ്മ തരകൻ, ഗീതാദേവി, ഇ.എ. ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ ആബിദ് ഷെഹിം, ജെൻസി കടുവുങ്കൽ, ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മ്യൂസിക്കൽ ബാന്റോടുകൂടി പരിപാടികൾ സമാപിച്ചു.