x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്ക്


Published: July 4, 2026 02:07 AM IST | Updated: July 4, 2026 02:07 AM IST

അപകടത്തിൽ പൂർണമായും തകർന്ന കാർ.

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും പ​ണി തു​ട​ങ്ങി.

ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തതു​പോലെ ഇ​ന്ന​ലെ അ​തി​രാ​വി​ലെ ത​ന്നെ സം​സ്ഥാ​ന പാ​ത​യി​ൽ വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തെ കു​ഴി വി​ല്ല​നാ​യി മാ​റി.

കു​ഴി​യി​ൽ ചാ​ടാ​തി​രി​ക്കാ​ൻ ബ്രേ​ക്കു​ചെ​യ്ത കാ​റി​നു പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് നി​യ​ന്ത്ര​ണം​തെ​റ്റി കാ​ർ വ​ഴി​യോ​ര​ത്ത് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ഇ​ന്ന​ലെ​യാ​ണ് മേ​ഖ​ല​യി​ൽ മ​ഴ ക​ന​ത്ത​ത്. ഇ​തോ​ടെ പാ​ത​യി​ലു​ട​നീ​ളം വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും കൂ​ടു​ത​ൽ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി.
വ​ള്ളി​യോ​ട് സെ​ന്‍റ​റി​ലും മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലും വെ​ള്ള​ക്കെ​ട്ട് അ​തി​രൂ​ക്ഷ​മാ​ണ്. സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക്, ശ്രീ​നാ​രാ​യ​ണ സ്കൂ​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ള​ക്കെ​ട്ടു​ള്ള വ​ള്ളി​യോ​ട് സ്റ്റോ​പ്പി​ൽ​വേ​ണം ബ​സി​റ​ങ്ങാ​നും തി​രി​ച്ചു​പോ​കാ​നും.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴു​ള്ള ഓ​ള​ങ്ങ​ൾ​മൂ​ലം പാ​ത​യോ​ര​ത്തെ ക​ട​ക​ളി​ലും വെ​ള്ളം​ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ക​ട​ക​ളു​ടെ ത​റ​യി​ൽ സാ​ധ​ന​ങ്ങ​ളൊ​ന്നും സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഒ​ര​ടി​വ​രെ ഉ​യ​ര​ത്തി​ൽ ക​ട​ക​ളി​ലും വെ​ള്ളം നി​റ​യും.

മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ഡ്രെ​യ്നേ​ജ് സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​നും റോ​ഡ് ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​ത്.

Tags : Nattuvishesham District news

Recent News

Corehub Up