x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്യൂ​മ​റേ​റ്റ​ര്‍​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം


Published: July 11, 2026 05:42 AM IST | Updated: July 11, 2026 05:42 AM IST

കൊ​യി​ലാ​ണ്ടി: അ​ര​ങ്ങാ​ട​ത്ത് സെ​ന്‍​സ​സ് എ​ടു​ക്കാ​നെ​ത്തി​യ എ​ന്യൂ​മ​റേ​റ്റ​ര്‍​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ​യാ​ണ് സം​ഭ​വം. അ​ര​ങ്ങാ​ട​ത്ത് ത​ങ്ങ​ള്‍​മു​ക്കി​ല്‍ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ വ​നി​താ എ​ന്യൂ​മ​റേ​റ്റ​ര്‍​ക്ക് നേ​രെ​യാ​ണ് കൈ​യേ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്.

മു​റ്റ​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ വീ​ട്ടി​ലെ മ​ദ്യ​പി​ച്ച ഒ​രാ​ള്‍ അ​ശ്ലീ​ല​വാ​ക്കു​ക​ള്‍ പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​നാ​യി വ​രി​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും അ​വി​ടെ​യും പെ​പ്പ​ർ സ്പ്രേ​യു​മാ​യി ഇ​യാ​ൾ എ​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up