x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​​എ​​സ്ആ​​ര്‍ടി​​സി ടെ​​ര്‍മി​​ന​​ല്‍: 15ന് ​​നി​​ര്‍മാ​​ണം പു​​ന​​രാ​​രം​​ഭി​​ക്കും


Published: July 11, 2026 07:25 AM IST | Updated: July 11, 2026 07:25 AM IST

ച​​ങ്ങ​​നാ​​ശേ​​രി കെ​​എ​​സ്ആ​​ര്‍ടി​​സി ടെ​​ര്‍മി​​ന​​ല്‍ നി​​ര്‍മാ​​ണം വി​​നു ജോ​​ബ് എം​​എ​​ല്‍എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ല​​യി​​രു​​ത്തു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ര്‍ടി​​സി ടെ​​ര്‍മി​​ന​​ല്‍ നി​​ര്‍മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​നു ജോ​​ബ് എം​​എ​​ല്‍എ​​യും പൊ​​തു​​മ​​രാ​​മ​​ത്ത് ഉ​​ന്ന​​ത അ​​ധി​​കൃ​​ത​​രും ഡി​​പ്പോ സ​​ന്ദ​​ര്‍ശി​​ച്ച് വി​​ല​​യി​​രു​​ത്തി. ബി​​ല്‍ഡിം​​ഗ് സൗ​​ത്ത് സ​​ര്‍ക്കി​​ള്‍ സൂ​​പ്ര​​ണ്ടിം​​ഗ് എ​​ന്‍ജി​​നീ​​യ​​ര്‍ എ​​സ്. താ​​ര, ബി​​ല്‍ഡിം​​ഗ്‌​​സ് ഡി​​വി​​ഷ​​ന്‍ കോ​​ട്ട​​യം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍ജി​​നീ​​യ​​ര്‍ ദീ​​പ വ​​ര്‍ഗീ​​സ്, എ​​ടി​​ഒ അ​​ഭി​​ലാ​​ഷ് എ​​ന്നി​​വ​​രു​​മാ​​യാ​​ണ് എം​​എ​​ല്‍എ ച​​ര്‍ച്ച ന​​ട​​ത്തി​​യ​​ത്.

15ന് ​​നി​​ര്‍മാ​​ണം പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്ന് നി​​ര്‍മാ​​ണ ക​​രാ​​റു​​കാ​​രാ​​യ ഊ​​രാ​​ലു​​ങ്ക​​ല്‍ കോ​​ണ്‍ട്രാ​​ക്ട് സൊ​​സൈ​​റ്റി അ​​ധി​​കൃ​​ത​​ര്‍ എം​​എ​​ല്‍എയെ അ​​റി​​യി​​ച്ചു. ഓ​​ണ​​ക്കാ​​ല​​ത്തെ ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കാ​​ന്‍ താ​​ത്ക​​ാലി​​ക​​മാ​​യി ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​മു​​ത​​ല്‍ കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സ് സ്റ്റാ​​ന്‍ഡ് തു​​റ​​ന്ന് ബ​​സു​​ക​​ള്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്താ​​നും വി​​നു ജോ​​ബ് എം​​എ​​ല്‍എ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് നി​​ര്‍ദേ​​ശം ന​​ല്‍കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up