x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഭ്യ​ന്ത​ര മ​ന്ത്രി എ​ത്തും : പെ​രു​മ്പാ​വൂ​ർ മോ​ഡ​ൽ ‌ തൂ​ഫാ​ൻ റാ​ലി പാ​യി​പ്പാ​ട്ട്


Published: July 11, 2026 07:20 AM IST | Updated: July 11, 2026 07:20 AM IST

ച​ങ്ങ​നാ​ശേ​രി: ല​ഹ​രി​യെ തൂ​ത്തെ​റി​യാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി നേ​രി​ട്ടെ​ത്തു​ന്നു. 20നും 22 ​നും ഇ​ട​യി​ലു​ള്ള ഒ​രു ദി​വ​സം പാ​യി​പ്പാ​ട്ട് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ആ​ലോ​ച​ന. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​വ​സി​ക്കു​ന്ന പാ​യി​പ്പാ​ട്, തെ​ങ്ങ​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൂ​ഫാ​ൻ മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ലോ​ച​നാ​യോ​ഗം ഇ​ന്ന് 3.30ന് ​നാ​ലു​കോ​ടി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം, വാ​ഴ​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
വി​നു ജോ​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up