കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സകൂളിൽ ഗാന്ധിജി സ്റ്റഡി സെന്റർ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഗവൺമെന്റ് ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്
വെച്ചൂർ: മാറുന്ന കാലത്തിനൊപ്പം മുന്നേറാനും സാമൂഹ്യനീ തി നിഷേധിക്കപ്പെട്ടാൽ അതിനെതിരേ സംഘടിതമായി ശബ്ദമുയർത്താനും കഴിയുന്ന യുവതലമുറ വളർന്നുവരണമെന്നും ചീഫ് വിപ്പ് അപു ജോൺ ജോസഫ്.
കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജി സ്റ്റഡി സെന്റർ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വെച്ചൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ഉന്നതവിജയം കൈവരിച്ച പ്രതിഭകളെയുമടക്കം 40 പേരെ അനുമോദിച്ചു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി അധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എംഎൽഎ, ഫാ. ജിബിൻ, ഗാന്ധിജി സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ ജെയ്സൺ ജോസഫ്, വൈക്കം മേഖലാ ചെയർമാൻ പോൾസൺ ജോസഫ്, അഡ്വ. ജെയിംസ് കടവൻ, പ്രിൻസിപ്പൽമാരായ ആർ. ജയലക്ഷ്മി, റോയ് ജെ. മഞ്ഞക്കുന്നേൽ, വൈസ് പ്രിൻസിപ്പൽ ഷൈജ എം. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എസ്. മനോജ് കുമാർ, പി.ആർ. രജീഷ്, വി.ടി. ജയശ്രീ, അഭിലകുശൻ, വർഗീസ് പുതുപ്പള്ളി, ബെന്നി മിത്രമ്പള്ളി, പി.എൻ. ശിവൻകുട്ടി, ടോമി ജോസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സൈബർ ഇടങ്ങളിലെ ചതിക്കുഴികളും സൈബർ നിയമങ്ങളും സംബന്ധിച്ച് കോട്ടയം സൈബർ സെൽ എഎസ് ഐ ജോർജ് ജേക്കബ് ക്ലാസ് നയിച്ചു.
Tags : Local News Nattuvishesham Kottayam