x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല്‍ന​ട​ക്കാ​ര്‍ക്കും വാ​ഹ​ന​ങ്ങ​ള്‍ക്കും കെ​ണി​യാ​യി തെ​ങ്ങ​ണ​യി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഗ​ര്‍ത്ത​ങ്ങ​ള്‍


Published: July 11, 2026 07:18 AM IST | Updated: July 11, 2026 07:18 AM IST

ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ​യ്ക്കും പെ​രു​മ്പ​ന​ച്ചി​ക്കു​മി​ട​യി​ല്‍ റോ​ഡി​ന്‍റെ വ​ശ​ത്തെ ഗ​ര്‍ത്തം.

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ​യ്ക്കും പെ​രു​മ്പ​ന​ച്ചി​ക്കു​മി​ട​യി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഗ​ര്‍ത്ത​ങ്ങ​ള്‍ കാ​ല്‍ന​ട​ക്കാ​ര്‍ക്കും വാ​ഹ​ന​ങ്ങ​ള്‍ക്കും കെ​ണി​യാ​യി തു​ട​രു​ന്നു.

ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി പൂ​ര്‍വ​സ്ഥി​തി​യി​ല്‍ എ​ത്തി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ക​ര്‍ച്ച നേ​രി​ട്ട​ത്.

മ​ഴ​ക്കാ​ല​ത്ത് മ​ലി​ന​ജ​ലം​ശ​ക്ത​മാ​യി ഒ​ഴു​കു​ന്ന​തോ​ടെ റോ​ഡ് കൂ​ടു​ത​ല്‍ ത​ക​ര്‍ച്ച നേ​രി​ടു​ക​യാ​ണ്. വി​ദ്യാ​ര്‍ഥി​ക​ള​ട​ക്കും നി​ര​വ​ധി കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​മാ​ണ് ത​ക​ര്‍ന്നു കി​ട​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും തെ​ങ്ങ​ണ​മു​ത​ല്‍ പെ​രു​മ്പ​ന​ച്ചി​വ​രെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര​ന്നു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up