x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ളി​ലെ ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം: കെ. ​ബി​നി​മോ​ൻ


Published: July 11, 2026 07:14 AM IST | Updated: July 11, 2026 07:14 AM IST

കാ​യി​ക - യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വൈ​ക്ക​ത്ത് ര​ണ്ടു സ്കൂ​ളു​ക​ളി​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് തെ​ക്കേ​ന​ട ഗ​വ

വൈ​ക്കം: കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വൈ​ക്ക​ത്ത് ര​ണ്ടു സ്കൂ​ളു​ക​ളി​ൽ 2024 -25, 2025-26 ബ​ജ​റ്റി​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വൈ​ക്കം എംഎ​ൽ എ ​കെ. ബി​നി​മോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.

വൈ​ക്കം വെ​സ്റ്റ് ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​നു ര​ണ്ടു​കോ​ടി രൂ​പ​യും തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് 2.50 കോ​ടി രൂ​പ​യു​മാ​ണ് ക​ളി​സ്ഥ​ലം നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സാ​ങ്കേ​തി​ക​മാ​യ ചി​ല ത​ട​സ​ങ്ങ​ളാ​ണ് നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​ത്. ഈ ​ത​ട​സ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കി ക​ളിസ്ഥ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​കോ​പ​ന​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

വൈ​ക്കം മ​ടി​യ​ത്ര സ്കൂ​ളി​ന്‍റെ ക​ളി​സ്ഥ​ല​ത്തി​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഭൂ​മി​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി. തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ് ,

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ഡി. ​ര​ഞ്ജി​ത്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, കാ​യി​ക​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബൈ​ജു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​ഭി​ജി​ത്ത്, ഇ. ​ര​തീ​ഷ്, എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​സി. പ്രി​യ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ആ​ർ. നാ​യ​ർ, എ​ഇ മ​ഞ്ജു​മോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വൈ​ക്കം മ​നോ​ജ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up