മഞ്ചേരി: കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി നടപ്പാതകളിലെ ചതിക്കുഴികള്‍. മലപ്പുറം റോഡില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപം നടപ്പാതയിലെ തകര്‍ന്ന നിലയിലുള്ള സ്ലാബിനിടയില്‍ കാലുകുടുങ്ങി വയോധികന് ഗുരുതരമായി പരിക്കേറ്റു. പുല്ലഞ്ചേരി സ്വദേശിയായ രാമനാണ് (75) നഗരസഭയുടെ അനാസ്ഥയ്ക്ക് ഇരയായത്. ഇദ്ദേഹത്തിന്റെ ഇരുകാലുകള്‍ക്കും ഒടിവുണ്ട്. ബുധനാഴ്ച പകല്‍ 11.30ഓടെയാണ് അപകടം.
വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകുന്നതിനിടെയാണ് രാമന് അപകടത്തില്‍പ്പെട്ടത്. പൊട്ടിപ്പൊളിഞ്ഞു കിടന്ന സ്ലാബിന്റെ വിടവിലേക്ക് ഇദ്ദേഹത്തിന്റെ കാല് കുടുങ്ങുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ രാമന്റെ ഇടതുകാല്മുട്ടും വലതുകാലിലെ എല്ലും പൊട്ടി. സ്ലാബിൽ തട്ടി ആഴത്തില്‍ മുറിവേറ്റ് ചോരയൊലിച്ച്, അസഹ്യമായ വേദനയോടെ കിടന്ന ഇദ്ദേഹത്തെ സമീപത്തെ കെട്ടിടനിര്‍മാണ സ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
Tags : Local News Nattuvishesham Malappuram