x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​യെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലാ​ക്കി

വെബ് ഡെസ്ക്
Published: August 12, 2026 01:54 AM IST | Updated: August 12, 2026 01:54 AM IST

വയോധികയെ പോലീസ് അഭയ കേന്ദ്രത്തിലേക്ക് മാറ്റുന്നു.

 

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പാ​ല​ത്തി​നു താ​ഴെ അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​യെ പോ​ലീ​സെ​ത്തി അ​ഭ​യ കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​ട​തു​കാ​ൽ മു​ട്ടി​നു താ​ഴെ ആ​ഴ​ത്തി​ൽ വ്ര​ണം രൂ​പ​പ്പെ​ട്ട് ഈ​ച്ച അ​രി​ക്കു​ന്ന നി​ല​യി​ൽ ഇ​വ​ർ ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി മേ​രി എ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ശെ​ൽ​വ​ൻ എ​ന്നു പേ​രു​ള്ള ഒ​രാ​ൾ ഇ​വ​രു​ടെ ഭ​ർ​ത്താ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി.​വാ​ട​ക വീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​വ​രു​ടെ മാ​ല​യി​ൽ കോ​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ത് വേ​ണ​മെ​ന്നും വാ​ട​ക​യി​ന​ത്തി​ൽ 18,000 രൂ​പ കി​ട്ടാ​നു​ണ്ടെ​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ദം.

വ​യോ​ധി​ക​യെ പൊ​ക്കി​യെ​ടു​ത്തു​കൊ​ണ്ടു​പോ​കാ​നും ഇ​യാ​ൾ ശ്ര​മം ന​ട​ത്തി. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.
എ​റ​ണാ​കു​ളം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​എ​സ്ഐ​മാ​രാ​യ ബേ​ബി വ​ർ​ഗീ​സ്, ഷീ​ജ, സി​പിഒ ​നി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​യോ​ധി​ക​യെ മൂ​ക്ക​ന്നൂ​രി​ലെ അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ബ​ന്ധു​ക്ക​ളെ​ത്തി​യാ​ൽ അ​വ​ർ​ക്കൊ​പ്പം വ​യോ​ധി​ക​യെ വി​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Elderly woman

Recent News

Corehub Up