x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: November 29, 2025 02:07 AM IST | Updated: November 29, 2025 02:07 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ്റ്റി​മി സ്റ്റീ​ഫ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ചു​ള്ളി​ക്ക​ര​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട

രാ​ജ​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ്റ്റി​മി സ്റ്റീ​ഫ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ചു​ള്ളി​ക്ക​ര​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി വൈ​സ് പ്രസി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ, സ്ഥാ​നാ​ർ​ഥി​ക​ളാ​യ സ്റ്റി​മി സ്റ്റീ​ഫ​ൻ, ബി.​എം. ന​സീ​മ, സെ​റീ​ന ഫൈ​സ​ൽ, ആ​ൻ​സി ജോ​സ​ഫ്, സി.​രേ​ഖ, ശ്രീ​വി​ദ്യ, ലി​റ്റി ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​മ​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി
കോ​ണ്‍​ഗ്ര​സ്

കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ ജ​യ്‌​സ​ണ്‍ തോ​മ​സ്, മൂ​ന്നാം വാ​ര്‍​ഡി​ല്‍ ജെ​സി ടോം, ​ഏ​ഴാം വാ​ര്‍ി​ല‍ ജോ​ണ്‍ പേ​ണ്ടാ​നം, ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, 14-ാം വാ​ര്‍​ഡി​ല്‍ ത്രേ​സ്യാ​മ്മ ടോ​മി, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ര്‍​ഡി​ല്‍ പി.​എം.​ബേ​ബി പാ​ല​ത്ത​നാ​ടി​യി​ല്‍, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡി​ല്‍ സ​മീ​റ റി​യാ​സ്, എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡി​ല്‍ അ​ബ്ദു​ൾ ല​ത്തീ​ഫ്, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ര്‍​ഡി​ല്‍ സ​നോ​ജ് മാ​ത്യു, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ര്‍​ഡി​ല്‍ സ​ലീം എ​ട​നീ​ര്‍, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ മാ​ധ​വി മു​ണ്ടോ​ള്‍, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ര്‍​ഡി​ല്‍ പി.​വി​ജ​യ​ന്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 34-ാം വാ​ര്‍​ഡി​ല്‍ വി.​ഉ​ഷ, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​രി​യാ​ല്‍ ഡി​വി​ഷ​നി​ല്‍ പ​ര്‍​വി​ന്‍ ടീ​ച്ച​ര്‍, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ത്തി​ഗെ ഡി​വി​ഷ​നി​ല്‍ ഷു​ക്കൂ​ര്‍ ക​നാ​ജെ എ​ന്നി​വ​രെ​യും വി​മ​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സ​ജി മ​ണ്ണൂ​ര്‍, ജോ​ഷി പാ​ല​ത്ത​നാ​ടി​യി​ല്‍, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ റി​യാ​സ്, കേ​ശ​വ ദ​ര്‍​ബാ​ര്‍​ക​ട്ട, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ന്‍.​ടി.​മാ​ത്യു എ​ന്നി​വ​രെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​റി​യി​ച്ചു.

കൊ​ടി​ക​ളും ഫ്ല​ക്‌​സു​ക​ളും നീ​ക്കം​ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​ണോ എ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പം ന​ല്‍​കി​യ ആ​ന്‍റി ഡി​ഫൈ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നീ​ക്കം ചെ​യ്ത​ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച 14 കൊ​ടി​ക​ളും പ​ത്ത് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും മൂ​ന്നു ഫ്ല​ക്‌​സു​ക​ളും ഒ​രു പോ​സ്റ്റ​റും.

മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ബൈ​ക്ക​ട്ട മു​ത​ല്‍ മീ​ഞ്ച വ​രെ​യു​ള്ള റോ​ഡി​നു സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ച ര​ണ്ടു കൊ​ടി​ക​ളും മ​ഞ്ചേ​ശ്വ​രം ദേ​ശീ​യ​പാ​ത സ​ര്‍​വീ​സ് റോ​ഡി​ന് സ​മീ​പം ര​ണ്ടു കൊ​ടി​ക​ളും ഗെ​രു​ക്ക​ട്ട​യി​ല്‍ സ്ഥാ​പി​ച്ച ഫ്ല​ക്‌​സും ബ​ങ്ക്ര​യി​ലെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​മാ​ണ് നീ​ക്കം ചെ​യ്ത​ത്. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കാ​യി ശ​ങ്ക​ര​പാ​ടി, ചെ​ങ്ക​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റു പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ശ​ങ്ക​രം​പാ​ടി, മാ​ണി​മൂ​ല, ദേ​ലം​പാ​ടി, പ​ല്ല​വോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ബോ​ര്‍​ഡു​ക​ളും പൊ​വ്വ​ല്‍, പാ​ടി​യ​ത്ത​ടു​ക്ക, ആ​ദൂ​ര്‍-​പ​ള്ളം, അ​ടൂ​ര്‍ ഇ​വ​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ അ​ഞ്ച് കൊ​ടി​ക​ളും പ​ള്ള​ഞ്ചി​യി​ലെ പ്ര​ചാ​ര​ണ​പോ​സ്റ്റ​റു​മാ​ണ് നീ​ക്കം ചെ​യ്ത​ത്.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ക​രി​ന്ത​ളം, ക​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ഫ്ല​ക്‌​സു​ക​ളും ക​രി​ന്ത​ളം, ക​ക്ക​ട​വ്, ബാ​ദു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ അ​ഞ്ചു കൊ​ടി​ക​ളു​മാ​ണ് നീ​ക്കി​യ​ത്.

Tags : office inaugurated nattuvisesham local news

Recent News

Corehub Up