x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​പ്പ​തി ഊ​രി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യി ഇ​ല​ക്ട്രി​ക്‌ വാ​ൻ ന​ൽ​കി


Published: June 16, 2026 12:33 AM IST | Updated: June 16, 2026 12:33 AM IST

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ന​ടു​പ്പ​തി ഊ​രി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യി ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ ഇ​ല​ക്ട്രി​ക് ബ​ഗ്ഗി വാ​ൻ സ​മ്മാ​നി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​പ്പ​തി​യി​ൽ രൂ​പീ​ക​രി​ച്ച സ​ഞ്ജീ​വ​നി സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ര​ജ​തി​ക്ക് സി​നി​മാ​ന​ട​ൻ ദി​ലീ​പാ​ണ് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ സി​നി​മാ നി​ർ​മാ​താ​വ് സു​രേ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഇ​വി​ടെ പ​തി​വാ​ണ്. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും വ​ന്യ​മൃ​ഗ​ഭീ​ഷ​ണി​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ഏ​റെ ദു​ഷ്ക​ര​മാ​ക്കി​യി​രു​ന്നു.

ഒ​ലീ​വി​യ സി​എം​ഡി കെ.​ടി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഇ​ഒ അ​ജി​ത് കു​മാ​ർ വ​ർ​മ്മ, ന​ടു​പ്പ​തി രാ​മ​കൃ​ഷ്ണ​ൻ മൂ​പ്പ​ൻ, ചി​ന്ന​ൻ ചെ​റി​യാ​ൻ മൂ​പ്പ​ൻ, പു​തു​ശേ​രി കാ​ർ​ഷി​ക ഓ​ഫീ​സ​ർ സു​ഭാ​ഷ്, ഒ​ലീ​വി​യ ഡ​യ​റ​ക്ട​ർ ജെ​ർ​ലി​റ്റ്, ഒ​ലീ​വി​യ അ​ഡ്വൈ​സ​ർ ടി.​എ​ച്ച്. രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഗൗ​തം രാ​മ​കൃ​ഷ്ണ​ൻ, സ​ഞ്ജീ​വ​നി അം​ഗ​ങ്ങ​ളാ​യ ബി​ന്ദു, രാ​ജി, എ​സ്. നീ​തു, എം. ​ഐ​ശ്വ​ര്യ പ​ങ്കെ​ടു​ത്തു.

Tags : Electric van Nattuvishesham District News

Recent News

Corehub Up