x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കാ​മ്പു​ഴ റോ​ഡി​ല്‍ വൈ​ദ്യു​തി പോ​സ്റ്റ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി


Published: November 28, 2025 01:31 AM IST | Updated: November 28, 2025 01:31 AM IST

രാ​മ​പു​രം: ച​ക്കാ​മ്പു​ഴ ടൗ​ണി​ല്‍​നി​ന്ന് വ​ള​ക്കാ​ട്ടു​കു​ന്നി​ന് തി​രി​യു​ന്ന വ​ഴി​യി​ലെ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. പാ​ലാ - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ ച​ക്കാ​മ്പു​ഴ​യി​ല്‍​നി​ന്ന് തി​രി​ഞ്ഞ് കൂ​ത്താ​ട്ടു​കു​ളം തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് രാ​മ​പു​രം ടൗ​ണ്‍ ക​യ​റാ​തെ പോ​കു​ന്ന ബൈ​പാ​സ് റോ​ഡാ​ണി​ത്.


അ​യ്യ​പ്പഭ​ക്ത​ര്‍ കൂ​ടു​ത​ലാ​യും ഈ ​ബൈ​പാ​സി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വി​ടെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍​ നി​ന്നി​രു​ന്ന കെ​ട്ടി​ടം റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റി റോ​ഡി​ന് വീ​തി കൂ​ട്ടി​യ​പ്പോ​ള്‍ വൈ​ദ്യു​തി പോ​സ്റ്റ് റോ​ഡി​ന്‍റെ ന​ടു​ക്കെ​ന്ന പോ​ലെ​യാ​യി.


രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പാ​ലാ​യി​ല്‍​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് ഈ ​പോ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍ ഇ​വി​ടെ അ​പ​ക​ടം ഉ​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തി​നാ​ല്‍ ധാ​രാ​ളം അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ക്കു​ന്ന ഈ ​റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റ് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റിസ്ഥാ​പി​ച്ച് അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ സേ​വാ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​സ്ഥ​ല​ത്ത് അ​പ​ക​ടം ഉ​ണ്ടാ​യി നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യി​രു​ന്ന

Tags : local nattuvishesham Electricity post

Recent News

Corehub Up