ആനയാടിക്കുത്ത് ടൂറിസം കേന്ദ്രത്തിലെ വികസന സാധ്യതകള്‍
തൊമ്മന്‍കുത്ത്: ആനയാടിക്കുത്ത് ടൂറിസം കേന്ദ്രത്തിലെ വികസനത്തിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായി നിരവധി വികസന സാധ്യതകള്‍ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ടൂറിസം മാപ്പ് തയാറാക്കി ചീഫ് വീപ്പ് അപു ജോണ്‍ ജോസഫിന് കൈമാറി.
കരിമണ്ണൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ജോയി, മുന്‍ വാര്‍ഡ് മെംബര്‍ ബിബിന്‍ അഗസ്റ്റിന്, റോസ് മരിയ മനോജ്, മനോജ് വാഴപ്പിള്ളില്‍, അബു ഏബ്രഹാം, ജോണ്‍ ജോസഫ്, പി.ജെ. ജോയി എന്നിവരാണ് ടൂറിസം മാപ്പ് കൈമാറിയത്.