x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്പ​ത് സ്കൂ​ളു​ക​ളി​ൽ ഇ​എ​ൽ​ഇ​പി ന​ട​പ്പാ​ക്കും; റി​സോ​ഴ്സ് അ​ധ്യാ​പ​ക പ​രി​ശീ​ല​നം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 01:41 AM IST | Updated: August 20, 2026 01:41 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ്രാ​വീ​ണ്യ​വും ആ​ശ​യ​വി​നി​മ​യ ശേ​ഷി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് എ​ൻ​റി​ച്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച​ദ്വി​ദി​ന എം​പ​വ​ർ​മെ​ന്‍റ് പ്രോ​ഗ്രാം സ​മാ​പി​ച്ചു.

ഡ​യ​റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ​സി​ഇ​ആ​ർ​ടി എ​ക്സ്റ്റ​ൻ​ഷ​ൻ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ. ഷാ​ജി ബി. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​എ​ൽ​ഇ​പി പ​രി​ശീ​ല​ന മൊ​ഡ്യൂ​ൾ എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​നി​സാ​റി​ൽ നി​ന്ന് മൈ​സൂ​രു റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ജ്യു​ക്കേ​ഷ​നി​ലെ പ്ര​ഫ. ബി. ​പ്ര​സാ​ദ് ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ല​യി​ലെ ഒ​ന്പ​ത് സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ അ​ഞ്ച്,ആ​റ് ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇം​ഗ്ലീ​ഷി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ള്ള ശേ​ഷി വ​ള​ർ​ത്തു​ന്ന​തി​ന് പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത​വും ആ​ശ​യ വി​നി​മ​യാ​ധി​ഷ്ഠി​ത​വു​മാ​യ ഭാ​ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് സ്വാ​ഭാ​വി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ഫ​ല​പ്ര​ദ​മാ​യ ഭാ​ഷാ​പ​ഠ​ന​ബോ​ധ​ന രീ​തി​ക​ളി​ലും അ​ധ്യാ​പ​ക​ർ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി. ബ​ത്തേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ബി. ​ഷി​ജി​ത, ഡ​യ​റ്റ് വ​യ​നാ​ട് ല​ക്ച​റ​ർ പി. ​സ​ജ്ന എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു.

Tags : Nattuvishesham Local News schools training

Recent News

Corehub Up