x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലു​റ​പ്പ് അ​ഴി​മ​തി: വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 30, 2026 12:06 AM IST | Updated: July 30, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ൻ ഏ​ബ്ര​ഹാം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ആ​ല​പ്പു​ഴ ബ്യൂ​റോ​യോ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ളി​ൽ വ്യാ​പ​ക അ​ഴി​മ​തി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി. ക​യ​ർ ഭു​വ​സ്ത്രം ഉ​റ​പ്പി​ക്കു​ന്ന മു​ള​ങ്കു​റ്റി​യി​ലും, പ​ശു​ത്തൊ​ഴു​ത്ത്, ആ​ട്ടി​ൻ​കൂ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നും മെ​റ്റീ​രി​യ​ൽ വ​ർ​ക്കി​ലും അ​ഴി​മ​തി​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തേ വി​ഷ​യ​ത്തി​ൽ ഓം​ബു​ഡ്സ്മാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags : Corruption NattuVishasham DistrictNews

Recent News

Corehub Up