x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ​യ്സ് വ​ർ​ക്കേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് പൊ​തു​സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 26, 2026 01:17 AM IST | Updated: August 26, 2026 01:17 AM IST

ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ​യ്സ് വ​ർ​ക്കേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി വേളി യൂണിറ്റിന്‍റെ പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​എ. വാ​ഹി​ദ് ഉദ്ഘാടനം ചെയ്യുന്നു.

 തി​രു​വ​ന​ന്ത​പു​രം: ബോ​ണ​സി​ന്‍റെ ഒ​രു പ​ങ്ക് നി​ർ​ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നു മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​എ. വാ​ഹി​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ബോ​ണ​സ് അ​വ​രു​ടെ അ​ധ്വാ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. അ​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കാ​നു​ള്ള മ​ന​സും തൊ​ഴി​ലാ​ളി സ​മൂ​ഹം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ​യ്സ് വ​ർ​ക്കേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ​ക്കാ​ട് ച​ന്ദ്ര​ൻ​കു​ട്ടി, കു​മാ​ര​പു​രം രാ​ജേ​ഷ്, ഷം​നാ​ദ്, ജ്യോ​തി​ഷ് കു​മാ​ർ, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Public Meeting

Recent News

Corehub Up