പ്രതീകാത്മക ചിത്രം
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജിഐഎസ്) വരിസംഖ്യ ശമ്പളം, ക്ഷാമബത്ത, സ്പെഷ്യല്‍ പേ, ഗ്രേഡ് പേ എന്നിവ ചേര്‍ന്ന ആകെ തുകയുടെ 1.5 ശതമാനം മിനിമം വരിസംഖ്യയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
അതിനാല്‍ സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ശമ്പള സ്കെയിലിന് ആനുപാതികമായ തുക കിഴിവ് വരുത്തുന്നുണ്ടെന്ന് എല്ലാ ശമ്പള വിതരണ ഉദ്യോഗസ്ഥരും (ഡി ഡി ഒമാരും) ഉറപ്പുവരുത്തണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു.