x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവിനെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 21, 2026 02:28 AM IST | Updated: September 21, 2026 02:28 AM IST

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ.

ക​ഴ​ക്കൂ​ട്ടം: ബൈ​ക്കി​ന്‍റെ ഹെഡ് ലൈറ്റി ലെ പ്ര​കാ​ശം മു​ഖ​ത്ത​ടി​ച്ചെ​ന്നാ​രോ​പി​ച്ചു യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി ഉ​ൾ​പ്പ​ടെ മൂന്നുപേ​ർ അ​റ​സ്റ്റി​ൽ. മ​ൺ​വി​ള ചെ​ങ്കൊ​ടി​ക്കാ​ട് പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ധീ​ഷ്‌ (35), തൃ​പ്പാ​ദ​പു​രം അ​ജി​ത ഭ​വ​നി​ൽ നി​ഥി​ൻ ച​ന്ദ്ര​ൻ (28), കി​ഴ​ക്കു​ഭാ​ഗം പൊ​ങ്ങ​റ വീ​ട്ടി​ൽ അ​രു​ൺ​ദാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

തൃ​പ്പാ​ദ​പു​രം ഫേ​സ് ചാ​രി​സ് വി​ല്ല​യി​ൽ സ്റ്റീ​വ് പോ​ൾ സോ​ള​മ​നാ​ണ് (40) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന സ്റ്റീ​വ് പോ​ൾ സോ​ള​മ​ന്‍റെ വാ​ഹ​ന​ത്തി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം മു​ഖ​ത്ത​ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ൾ ഇ​യാ​ളെ ത​ട​ഞ്ഞു​നി​റു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ക​മ്പി ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു ക​യും ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ടു തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ പ്ര​തി​ക​ൾ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​ണ്ടോ​യെ​ന്നു ചോ​ദി​ച്ചു വീ​ണ്ടും മ​ർ​ദി​ച്ചു. ഇ​തി​നി​ടെ ക​ത്തി ഉ​പ​യോ​ഗി​ച്ച് സ്റ്റീ​വി​ന്‍റെ ത​ല​യ്ക്ക് നേ​രെ കു​ത്തു​ക​യും ചെ​യ്തു. ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up