മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിയന്ത്രണംവിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറിയപ്പോൾ.
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് നിയന്ത്രണംവിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ എടുക്കുന്നതിനായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. വാഴക്കുളം സ്വദേശിയുടെ ഉടമസ്ഥതയി ലുള്ള വാഹനമാണിത്. അപകടത്തെ തുടര്‍ന്ന് ദിശാബോര്‍ഡുകള്‍ തകര്‍ന്നു.
മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Tags : NattuVishesham DistrictNews