x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് ഡ്യൂ​ട്ടി അ​ധി​ക​ഭാ​ര​മാ​ണെ​ന്ന പ​രാ​തി​യു​മാ​യി എ​ന്യുമ​റേ​റ്റ​ര്‍​മാ​ര്‍

വെബ് ഡെസ്ക്
Published: July 20, 2026 11:00 PM IST | Updated: July 20, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ര്‍: ജോ​ലി ഭാ​ര​വും വ​ള​ര്‍​ത്തു നാ​യ്ക്ക​ളു​ടെ ഭീ​ഷ​ണി​യും​മൂ​ലം സെ​ന്‍​സ​സ് ഡ്യൂ​ട്ടി ഭാ​ര​മാ​കു​ന്ന​താ​യി അ​ധ്യാ​പ​ക​ര്‍. സെ​ന്‍​സ​സ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്യുമ​റേ​ഷ​ന്‍ ഫോ​മു​ക​ളി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന് ചു​മ​ത​ല ല​ഭി​ച്ചി​ട്ടു​ള്ള അ​ധ്യാ​പ​ക​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ധി​ക ജോ​ലി​ വ​ലി​യ രീ​തി​യി​ല്‍ സ​മ്മ​ര്‍​ദം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഒ​രു എ​ന്യു​മേ​റ്റ​റി​ന് 200 വീ​ടു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും 375 വീ​ടു​ക​ളി​ല്‍​നി​ന്നു​വ​രെ വി​വ​രം ശേ​ഖ​രി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​നു​വ​ദ​നീ​യ​മാ​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ജോ​ലി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി​യി​ല്‍ സെ​ന്‍​സ​സ് ഡ്യൂ​ട്ടി പൂ​ര്‍​ത്തി​യാ​ക്ക​ണം. സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​മ്പോ​ള്‍ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​ത്ത വി​ധ​ത്തി​ല്‍ ദി​വ​സവേ​ത​ന​ത്തി​ന് ആ​ളെ നി​യ​മി​ക്ക​ണ​മെ​ന്നും എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : census duty Nattuvishesham DistrictNews

Recent News

Corehub Up