x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു


Published: June 7, 2026 05:55 AM IST | Updated: June 7, 2026 05:55 AM IST

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മു​ക്കം യൂ​ണി​റ്റ് സംഘടിപ്പിച്ച പ​രി​സ്ഥി​തി ദി​നാ​ഘോ​ഷത്തിൽ മു​ക്കം സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​രി​ക്കു​ന്നേ​ൽ വൃ​ക്ഷത്തൈ ​ന​ടുന്നു.

കൂ​ട​ര​ഞ്ഞി: സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​ക്ക് സ​മീ​പം വൃ​ക്ഷ​ത്തൈ ന​ട്ടു ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചെ​ല്ല​ന്ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ പ​ന്ത​പ്പി​ള്ളി​ൽ, സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ത്തോ​ട്ടം, ജോ​യി മ​ച്ചു​കു​ഴി​യി​ൽ, ജോ​ളി കാ​രി​ക്കാ​ട്ടി​ൽ, ജോ​യി ഞാ​റ​ക്കു​ളം, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, ഐ​ശ്വ​ര്യ ജ​യേ​ഷ്, ഡീ​ക്ക​ൻ ജി​ബി​ൻ ഓ​ത​റു​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​ള​ത്തു​വ​യ​ൽ: ലോ​ക പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, സൗ​ഹൃ​ദ ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി ആ​യി​ത്ത​മ​റ്റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി.

കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ര​ണ്ടാ​മ​ത് പ്ര​കൃ​തി സൗ​ഹാ​ർ​ദ പു​ര​സ്‌​കാ​രം കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ജോ​ർ​ജ് പ​ന​യ്ക്ക​വ​യ​ലി​ന് വി.​ടി. സൂ​ര​ജ് എം​എ​ൽ​എ കൈ​മാ​റി.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ര​ക്ക​ട, ഡി​സി​സി മെ​മ്പ​ർ സി.​എ​ച്ച്. സു​രേ​ന്ദ്ര​ൻ, കെ.​കെ. അ​ബൂ​ബ​ക്ക​ർ, ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, ഒ.​കെ. അ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് വെ​ളി​യ​ത്ത്, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യാ​ക്കോ​സ്, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​രോ​ൺ ചാ​ലി​ക്കോ​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up