x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും പ​രി​സ്ഥി​തി ദി​നാ​ച​ര​ണം


Published: June 6, 2026 04:50 AM IST | Updated: June 6, 2026 04:50 AM IST

വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ലെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം.

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​നി​യ​ർ കോ​ള​ജി​ലെ നേ​ച്ച​ർ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ചരണം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ല​ഞ്ചേ​രി: ത​മ്മാ​നി​മ​റ്റം ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ചരണം സ​ജോ സ​ക്ക​റി​യ ആ​ൻ​ഡ്രൂ​സും സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥിനി​യാ​യ ഏ​യ്ഞ്ച​ലി​ന ഏ​ലി​യാ​സും ചേ​ർ​ന്ന് വൃ​ക്ഷ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ജോ​ബി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഴു​വ​ന്നൂ​ർ: എ​സ്ആ​ർ​വി യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​നി​യ​ൻ പി. ​ജോ​ണും സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ബി​ജു വ​ർ​ഗീ​സും ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ല​ഞ്ചേ​രി: പ​ട്ടി​മ​റ്റം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. എ​ച്ച്. അ​സൈ​നാ​ർ ചെ​ടി ന​ട്ട് പ​രി​സ്ഥി​തി ദി​നാ​ചരണം ന​ട​ത്തി. ച​ട​ങ്ങി​ൽ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​റു​ക​ടം മൗ​ണ്ട് കാ​ർ​മ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 242-ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി​ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ഷാ​ജി അ​ഗ​സ്റ്റി​ൻ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​ബി കു​ന്ന​ത്തോ​ട്ടേ​ൽ, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഹ​ന്ന ഇ. ​മോ​ന​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ലം: കീ​രം​പാ​റ കേ​ര​ഗ്രാ​മം കാ​ർ​ഷി​ക​സ​മി​തി പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷ​വും ഇ​ട​വി​ള​കൃ​ഷി​ക്കാ​യി ന​ൽ​കി​യ കോ​ക്കോ തൈ ​വി​ത​ര​ണ​വും ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ല​ഞ്ഞി: ഇ​ല​ഞ്ഞി വി​സാ​റ്റ് കോ​ള​ജ് ക്യാ​മ്പ​സി​ൽ ന​ട​ന്ന “ഇ​ല​ഞ്ഞി​പ്പൂ​മ​ണം” ഹ​രി​ത പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി.​ഷി​ബു നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഡി​ൻ​സി ജോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സ​ന്തോ​ഷ് സൈ​മ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ല​ച്ചി​ത്ര ന​ടി ര​ഞ്ജി​നി ജോ​ർ​ജ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ർ​ജ് ബി​നു ചാ​ക്കോ, റോ​വ​ർ ലീ​ഡ​ർ ടോ​ണി തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല സ​ദ​ന്‍ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ചരണം മു​ന്‍ എം​എ​ല്‍​എ എ​ല്‍​ദോ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്‌​കാ​രി​ക സം​ഘം സെ​ക്ര​ട്ട​റി ടി.​എം. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ റോ​സ്മി, നി​ര്‍​മ​ല സ​ദ​ന്‍ സ്‌​പെ​ഷ്യ​ല്‍ ട്ര​യി​നിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ദി​വ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി നി​ര്‍​വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​നോ​ടും ഉ​ണ​ക്ക മീ​ന്‍ മാ​ര്‍​ക്ക​റ്റി​നോ​ടും ചേ​ര്‍​ന്ന സ്ഥ​ലം ശു​ചീ​ക​രി​ച്ചു.

മൂ​വാ​റ്റു​പു​ഴ: കി​ഴ​ക്കേ​ക്ക​ര ധ്വ​നി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. പ​രീ​ത് വൃ​ക്ഷ​ത്തെ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ: സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ ഗ​വ. യു​പി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ എം.​എം. അ​ലി​യാ​ര്‍ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ വൃ​ക്ഷ തൈ ​ന​ട്ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

അ​രി​ക്കു​ഴ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നോ ​പ്ലാ​സ്റ്റി​ക് കാ​മ്പ​യി​നു​മാ​യി അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തം​ഗം അ​നു​മോ​ള്‍ ജോ​ബി​ഷ് പ​രി​പാ​ടി ഉ​ദ്ഘ​ടാ​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​നീ​ഷ് കെ ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ മൂവാ​റ്റു​പു​ഴ വെ​സ്റ്റ് ബ്ലോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ചരണം ന​ട​ത്തി. പെ​ന്‍​ഷ​ന്‍ ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് എ​റ​ണാ​കു​ളം ജി​ല്ലാ ശാ​സ്ത്രാ​വ​ബോ​ധ സ​മി​തി ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍ ദാ​സ് മു​കു​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഫ​ല​വൃ​ക്ഷ തൈ ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ആ​ര​ക്കു​ഴ: പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ർ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച ന​ട​ത്തി.

കോ​ത​മം​ഗ​ലം: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്‌​ഫെ​ഡ് ) വാ​ര​പ്പെ​ട്ടി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. തോ​മ​സ് പ​റ​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​നു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം: എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്‌​കൂ​ൾ കൃ​ഷി​യി​ട​ത്തി​ൽ കു​ട്ടി​ക​ൾ ന​ട​ത്തി​യ ര​ക്ത​ശാ​ലി നെ​ൽ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്നാ​ണ് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി​യ​ത്.
കോ​ട്ട​പ്പ​ടി: മാ​ർ ഏ​ലി​യാ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​ഫോ​റ​സ്ട്രി ക്ല​ബ്, ഭൂ​മി​ത്ര​സേ​ന എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നടത്തിയ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പെ​രു​മ്പാ​വൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ. ​ല​ക്ഷ്മി വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ര​ക്കു​ഴ: ഇ​ൻ​ഫാം കോ​ത​മം​ഗ​ലം കാ​ർ​ഷി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തോ​ട്ട​ക്ക​ര ഗ്രാ​മ സ​മി​തി​യി​ൽ മാ​വി​ൻ തൈ ​വി​ത​ര​ണം ന​ട​ത്തി. കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, സെ​ക്ര​ട്ട​റി ജെ​യ്സ​ൺ വാ​ലു​മ്മേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ർ​ഷി​ക ഗ്രാ​മ സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ.​വ​ള്ള​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി കൊ​ച്ചു​പു​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ത്താ​ട്ടു​കു​ളം: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും നേ​ച്ച​ർ ക്ല​ബ്‌ ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് മോ​നു വ​ർ​ഗീ​സ് മാ​മ​ൻ നി​ർ​വ​ഹി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ യൂ​ണി​റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ജി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ അ​യ്യ​പ്പ​ൻ​മു​ടി മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​ൻ​സ് വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ മോ​ൺ. കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ഉ​ദ​ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷി​ബി​മോ​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് പാ​ലാ​ക്കാ​മ​റ്റം, പോ​ളി പി​ട്ടാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളും അ​ഹ​ല്യ ഐ ​ക്ലി​നി​ക്കും ചേ​ര്‍​ന്നു പ​രി​സ്ഥി​തി ദി​നാ​ചരണം സം​ഘ​ടി​പ്പി​ച്ചു. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി കാ​നാ​രി​ക്ക​ല്‍ ബ​റാ​ബാ ഫ്രൂ​ട്ട് തൈ ​ന​ട്ടു.

മൂ​വാ​റ്റു​പു​ഴ: കാ​ര​ക്കു​ന്നം ഫാ​ത്തി​മ എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക റീ​ജ ജേ​ക്ക​ബ് വൃ​ക്ഷ തൈ ​ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി ക്ല​ബ് ക​ണ്‍​വീ​ന​ര്‍ അ​ധ്യാ​പി​ക എ​ല്‍​ന പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

ഞാ​റ​ക്കാ​ട്: സെ​ന്‍റ് ജെ​റോം​സ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റോ​യ് മാ​ത്യു പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ചാ​ൾ​സ് മാ​ത്യു, ജോ​സ്മി എ​ൻ.​ജോ​സ്, അ​ഖി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

പി​റ​വം: പി​റ​വം മാ​ർ സേ​വേ​റി​യോ​സ് മെ​മ്മോ​റി​യ​ൽ (എം ​എ​സ് എം) ​ഐ​ടി​ഐ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ര​മ്യ ബി​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് മ​ട​ത്തി​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​റ​വം: ബി​പി​സി കോ​ള​ജി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ആ​ർ. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ഴ​ക്കു​ളം: ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ൽ പ​രി​സ്ഥി​തി ദി​നാ​ചരണത്തിൽ ഫാ. ​ഡോ. ബി​നോ​യ് മാ​രി​പ്പാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന ഫാ​ഷ​ൻ പ​രേ​ഡും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ ക​ള്ളി​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡേ​വി​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up