x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി വി​ദ​ഗ്ധ​ൻ പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു


Published: January 9, 2026 07:50 AM IST | Updated: January 9, 2026 07:50 AM IST

ക​ൽ​പ്പ​റ്റ: വി​ഖ്യാ​ത പ​രി​സ്ഥി​തി വി​ദ​ഗ്ധ​ൻ പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ(​എം​എ​ൽ)​റെ​ഡ് സ്റ്റാ​ർ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര പ​ഠ​ന​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ലും അ​ടി​ത്ത​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ പ​രി​സ്ഥി​തി വി​ദ​ഗ്ധ​നാ​യി​രു​ന്നു പ്ര​ഫ. ഗാ​ഡ്ഗി​ലെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം തി​രി​ച്ച​റി​യാ​തെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ലാ​ഭ താ​ത്പ​ര്യ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള അ​ശാ​സ്ത്രീ​യ ഇ​ട​പെ​ട​ലു​ക​ളെ പ്ര​ഫ. ഗാ​ഡ്ഗി​ൽ എ​തി​ർ​ത്തു. അ​ശാ​സ്ത്രീ​യ ഇ​ട​പെ​ട​ലു​ക​ൾ പ​ശ്ചി​മ​ഘ​ട്ട പ​ർ​വ​ത​നി​ര​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​സ്തു​താ​പ​ര​മാ​യ സൂ​ച​ന​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി​രു​ന്നു 2011ലെ ​ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട്.

ഏ​റ്റ​വും ഒ​ടു​വി​ൽ വ​യ​നാ​ട് പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു ജ​ന​കീ​യ ചെ​റു​ത്തു​നി​ൽ​പ്പു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ്ര​ഫ. ഗാ​ഡ്ഗി​ലി​ന്‍റെ വേ​ർ​പാ​ട് ജ​ന​കീ​യ ശാ​സ്ത്ര ലോ​ക​ത്തി​ന് ക​ന​ത്ത ആ​ഘാ​ത​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി.​എം. ജോ​ർ​ജ്, ബി​ജി ലാ​ലി​ച്ച​ൻ, അ​ഡ്വ. സു​നി​ൽ ജോ​സ​ഫ്, എം.​കെ. ഷി​ബു, കെ.​ജി. മ​നോ​ഹ​ര​ൻ, സി.​ജെ. ജോ​ണ്‍​സ​ണ്‍, എം.​കെ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ൽ ദു​ര​മൂ​ത്ത വി​ക​സ​ന​ഭ്രാ​ന്തി​നെ​തി​രേ നി​ല​കൊ​ണ്ട പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​ണെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​നു​സ്മ​രി​ച്ചു.

ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ അ​ശാ​സ്ത്രീ​യ വി​ക​സ​ന​ത്വ​ര​മൂ​ലം ഉ​ൻ​മൂ​ല​നം ചെ​യ്യ​പ്പെ​ടു​ന്ന പ്ര​കൃ​തി ഭൂ​മി​യി​ലും ജീ​വ​ജാ​ല​ങ്ങ​ളി​ലും ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​പ്പു​ന​ൽ​കു​ക​യും അ​ത്ത​രം വി​ക​സ​ന​ത്തെ ചെ​റു​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം ഉ​ദ്ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് പ്ര​ഫ. ഗാ​ഡ്ഗി​ൽ. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ നാ​ശ​ത്തി​ൽ അ​ദ്ദേ​ഹം ഉ​ത്ക​ണ്ഠാ​കു​ല​നാ​യി​രു​ന്നു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച പ്ര​ഫ. ഗാ​ഡ്ഗി​ൽ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചും ഭൂ​ഘ​ട​ന​യെ​ക്ക​റി​ച്ചും മാ​ത്ര​മ​ല്ല, മ​നു​ഷ്യ​രെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ൽ പ​ഠി​ച്ചു.

ഗാ​ഡ്ഗി​ൽ അ​ധ്യ​ക്ഷ​നാ​യ പ​ശ്ചി​മ​ട്ട വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ യ​ഥാ​ർ​ഥ സ​ത്ത​യി​ൽ ജ​ന​ങ്ങ​ൾ മു​ന്പാ​കെ അ​വ​ത​രി​പ്പി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് സാ​ധി​ച്ചി​ല്ല. റി​പ്പോ​ർ​ട്ടി​നെ​തി​രേ പ​ദ്മ​വ്യൂ​ഹം ച​മ​ച്ച​വ​ർ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ അ​ധി​വ​സി​ക്കു​ന്ന മൂ​ന്നു കോ​ടി അ​ധഃ​സ്ഥി​ത​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും മാ​ഗ്ന​കാ​ർ​ട്ട ആ​കു​മാ​യി​രു​ന്ന ച​രി​ത്ര സം​രം​ഭ​ത്തെ ഗ​ള​ച്ഛേ​ദം ന​ട​ത്തു​ക​യാ​ണ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ലെ മ​ഹാ​പ്ര​ള​യം പ്ര​കൃ​തി​ക്ഷോ​ഭ​മ​ല്ല, മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മാ​ണെ​ന്നു ആ​ദ്യം വി​ളി​ച്ചു​പ​റ​ഞ്ഞ​ത് ഗാ​ഡ്ഗി​ലാ​ണ്. 2019ലെ ​പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ന്നു​ശേ​ഷം അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ൽ വ​രി​ക​യും ദു​ര​ന്ത​ഭൂ​മി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഇ​ര​ക​ളെ കാ​ണു​ക​യും ചെ​യ്തു.

ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രേ വ​ൻ പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ വ​യ​നാ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തെ കേ​ൾ​ക്കാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.


പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ വ​യ​നാ​ട്ടി​ലെ​ത്താ​ൻ പ്ര​ഫ. ഗാ​ഡ്ഗി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും അ​നാ​രോ​ഗ്യം കാ​ര​ണം സാ​ധി​ച്ചി​ല്ല. വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ആ​ലോ​ച​ന തു​ട​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ പ​ദ്ധ​തി​യെശ​ക്തി​യു​ക്തം എ​തി​ർ​ത്ത പ്ര​ഫ. ഗാ​ഡ്ഗി​ൽ തു​ര​ങ്ക​നി​ർ​മാ​ണം വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​വ​രു​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഇ​തി​നു കാ​തു​കൊ​ടു​ത്തി​ല്ലെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മൈ​ല​ന്പാ​ടി, തോ​മ​സ് അ​ന്പ​ല​വ​യ​ൽ, എം. ​ഗം​ഗാ​ധ​ര​ൻ, സ​ണ്ണി മ​ര​ക്ക​ട​വ്, പി.​എം. സു​രേ​ഷ്, രാ​മ​കൃ​ഷ്ണ​ൻ ത​ച്ച​ന്പ​ത്ത്, എ.​വി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ(​എം​എ​ൽ) സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ഭൂ​മി​യു​ടെ​യും സ​ക​ലാ​ച​രാ​ച​ര​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പി​നു ജീ​വി​തം സ​മ​ർ​പ്പി​ച്ച പ്ര​കൃ​തി​സ്നേ​ഹി​യാ​ണ് പ്ര​ഫ. ഗാ​ഡ്ഗി​ലെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. കു​ഞ്ഞി​രാ​മ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​സി. സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Environmental Madhav Gadgil mourns

Recent News

Corehub Up