x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്‌​​നാ​​നാ​​യ പാ​​ര​​മ്പ​​ര്യം വി​​ളി​​ച്ചോ​​തി മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ള്‍

വെബ് ഡെസ്ക്
Published: October 2, 2026 11:48 PM IST | Updated: October 2, 2026 11:48 PM IST

മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​നു തു​ട​ക്കം കു​റി​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ല്‍​നി​ന്നു ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും ക​ത്തീ​ഡ്ര​ലി​ലേ​ക്ക് പ്ര

കോ​​ട്ട​​യം: ക്‌​​നാ​​നാ​​യ പാ​​ര​​മ്പ​​ര്യ​​വും ത​​നി​​മ​​യും വി​​ളി​​ച്ചോ​​തു​​ന്ന​​താ​​യി​​രു​​ന്നു മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ള്‍. ത​​നി​​മ​​യി​​ലും ആ​​ചാ​​ര​​ത്തി​​ലും ധ​​ന്യ​​ത പു​​ല​​ര്‍​ത്തു​​ന്ന ക്‌​​നാ​​നാ​​യ സ​​മൂ​​ഹ​​ത്തി​​ന് ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ന​​ല്‍​കി​​യ അം​​ഗീ​​കാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു പു​​തി​​യ സ​​ഹാ​​യ മെ​​ത്രാ​​ന്‍. പ്രാ​​ര്‍​ഥ​​ന​​ക​​ളും സ്തു​​തി​​പ്പു​​ക​​ളു​​മു​​യ​​ര്‍​ന്ന ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ക​​ത്തീ​​ഡ്ര​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ലെ വ​​ലി​​യ മ​​ണി ആ​​ന​​ന്ദ​​ത്തി​​ന്‍റെ സ​​ങ്കീ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മു​​ഴ​​ക്കി​​യ​​പ്പോ​​ള്‍ അ​​തി​​രൂ​​പ​​ത മെ​​ത്രാ​​സ​​ന മ​​ന്ദി​​ര​​ത്തി​​ല്‍​നി​​ന്നു ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ലേ​​ക്കു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ​​യാ​​ണ് മെ​​ത്രാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​യ​​ത്.

ക്‌​​നാ​​നാ​​യ സ​​മൂ​​ഹ​​ത്തി​​ലെ 72 ഇ​​ല്ല​​ങ്ങ​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 72 മു​​ത്തു​​ക്കു​​ട​​ക​​ളു​​മാ​​യി വ​​നി​​ത​​ക​​ള്‍ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ അ​​ണി​​നി​​ര​​ന്നു. ഈ ​​വ​​ര്‍​ഷം ആ​​ദ്യ​​കു​​ര്‍​ബാ​​ന സ്വീ​​ക​​ര​​ണം ന​​ട​​ത്തി​​യ കു​​ട്ടി​​ക​​ളും കൈ​​ക​​ളി​​ല്‍ പൂ​​ക്ക​​ളേ​​ന്തി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന്‍റെ മു​​ന്‍​നി​​ര​​യി​​ല്‍ അ​​ണി​​നി​​രു​​ന്നു. അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ വൈ​​ദി​​ക​​രും ഇ​​ട​​വ​​ക​​ളി​​ല്‍​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ള്‍​പ്പ​​ടെ ച​​ട​​ങ്ങു​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യി​​രു​​ന്നു.

ദേ​​വാ​​ല​​യ​​മു​​റ്റ​​ത്തെ വി​​ശാ​​ല​​മാ​​യ പ​​ന്ത​​ലി​​നു പു​​റ​​മേ ബി​​സി​​എം കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ത്തും വ​​ലി​​യ സ്‌​​ക്രീ​​നി​​ല്‍ ച​​ട​​ങ്ങു​​ക​​ള്‍ വീ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​രു​​ന്നു. ഒ​​മ്പ​​തി​​ല​​ധി​​കം പ്ലാ​​റ്റ് ഫോ​​മി​​ലൂ​​ടെ ലോ​​ക​​മെ​​മ്പാ​​ടും ത​​ത്സ​​മ​​യം ച​​ട​​ങ്ങു​​ക​​ള്‍ കാ​​ണു​​ന്ന​​തി​​നു സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്ത വി​​ശ്വാ​​സി​​സ​​മൂ​​ഹ​​ത്തി​​നു മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍ ആ​​ശീ​​ര്‍​വാ​​ദം ന​​ല്‍​കി​​യ​​തോ​​ടെ​​യാ​​ണു ച​​ട​​ങ്ങു​​ക​​ള്‍ സ​​മാ​​പി​​ച്ച​​ത്.

 

ച​​ട​​ങ്ങി​​നു സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ
ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പൗ​​ര​​പ്ര​​മു​​ഖ​​രും

കോ​​ട്ട​​യം: മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങി​​നു സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പൗ​​ര​​പ്ര​​മു​​ഖ​​രു​​മ​​ട​​ങ്ങു​​ന്ന വ​​ലി​​യ നി​​ര​​യാ​​ണെ​​ത്തി​​യ​​ത്. ഷെ​​വ​​ലി​​യാ​​ര്‍ ജോ​​യ് ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ, ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജോ​​സ് കെ. ​​മാ​​ണി എം​​പി, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ,സ​​ജീ​​വ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, കെ.​​സി. ജോ​​സ​​ഫ്, റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍, സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ഷോ​​ണ്‍ ജോ​​ര്‍​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ്മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു, വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ മ​​ത-​​സാ​​മൂ​​ഹ്യ-​​സാം​​സ്‌​​കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സി​​ഞ്ചെ​​ല്ലൂ​​സ് ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ചാ​​ന്‍​സ​​ല​​ര്‍ ഫാ. ​​തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ല്‍, പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.

 

അനുഗ്രഹമായി ബി​​ഷ​​പ്പു​​മാ​​രു​​ടെ നി​​റ​​സാ​​ന്നി​​ധ്യം
കോ​​ട്ട​​യം: ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന ക്‌​​നാ​​നാ​​യ സ​​മൂ​​ഹ​​ത്തി​​നു റോ​​മും സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യും സി​​ന​​ഡും ന​​ല്‍​കി​​യ അം​​ഗീ​​കാ​​ര​​മാ​​യ പു​​തി​​യ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ളി​​ല്‍ ബി​​ഷ​​പ്പു​​മാ​​രു​​ടെ നി​​റ​​സാ​​ന്നി​​ധ്യം. വി​​വി​​ധ സ​​ഭ​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 50ല്‍​പ്പ​​രം ബി​​ഷ​​പ്പു​​മാ​​ര്‍ ശു​​ശ്രൂ​​ഷ​​ക​​ളി​​ല്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി.

ആർച്ച്ബിഷപ്പുമാരായ മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത്, ഡോ. ​​തോ​​മ​​സ് ജെ. നെ​​റ്റോ, മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ര്‍ ജോ​​ര്‍​ജ് വ​​ലി​​യ​​മ​​റ്റം, മാ​​ര്‍ ജോ​​ര്‍​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, ബിഷപ്പുമാരായ മാ​​ര്‍ ജോ​​സ് പു​​ത്ത​​ന്‍​വീ​​ട്ടി​​ല്‍, മാ​​ര്‍ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ല്‍, മാ​​ര്‍ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ന്‍, മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍, മാ​​ര്‍ ജോ​​ര്‍​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ല്‍, മാ​​ര്‍ ബോ​​സ്‌​​കോ പു​​ത്തൂ​​ര്‍, മാ​​ര്‍ ജോ​​ര്‍​ജ് പൊ​​രു​​ന്നേ​​ടം, മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ജോ​​സ​​ഫ് മാ​​ര്‍ തോ​​മ​​സ്, വി​​ന്‍​സ​​ന്‍റ് മാ​​ര്‍ പൗ​​ലോ​​സ്, യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ തി​​യ​​ഡോ​​ഷ്യ​​സ്, സാമുവൽ മാ​​ര്‍ ഐ​​റേ​​നി​​യോ​​സ്, ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ മ​​ക്കാ​​റി​​യോ​​സ്, യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ അ​​ല​​ക്സി​​യോ​​സ്, യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റം, ഡോ. ​​ജോ​​ര്‍​ജ് പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍, ഡോ. ​​ജ​​യിം​​സ് തോ​​പ്പി​​ല്‍, ഡോ. ​​അ​​ഗ​​സ്റ്റി​​ന്‍ മ​​ഠ​​ത്തി​​ക്കു​​ന്നേ​​ല്‍, ഡോ. ​​ആ​​ന്‍റ​​ണി വാ​​ലു​​ങ്ക​​ല്‍, ഡോ. ​​ജ​​യിം​​സ് ആ​​നാ​​പ​​റ​​മ്പി​​ല്‍, ഡോ. ​​മാ​​ത്യൂ​​സ് മാ​​ര്‍ പ​​ക്കോ​​മി​​യോ​​സ്, ഡോ. ​​ആ​​ന്‍റ​​ണി കാ​​ട്ടി​​പ്പ​​റ​​മ്പി​​ല്‍, കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ സേ​​വേ​​റി​​യോ​​സ്, കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഗ്രി​​ഗോ​​റി​​യോ​​സ്, ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ല്‍, ഡോ. ​​സെ​​ല്‍​വ​​രാ​​ജ് ദാ​​സ​​ന്‍, മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം തുടങ്ങിയവ​​ര്‍ ച​​ട​​ങ്ങു​​ക​​ളി​​ല്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി.

Tags : NattuVishesham.DistricteNews

Recent News

Corehub Up