ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മല്ലപ്പള്ളി എന്‍എസ്എസ് 35, 52 യൂണിറ്റുകളുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി കെഎസ്ആര്‍ട
ഡിസിസിയില്‍
പത്തനംതിട്ട: ഗാന്ധിയന്‍ ദര്‍ശനങ്ങളെ സംഘപരിവാര്‍ ശക്തികള്‍ വെല്ലുവിളിക്കുകയാണെന്നും ഗാന്ധിനിന്ദ ജീവതവ്രതമാക്കിയിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ . രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157 ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി സുനില്‍ എസ്. ലാല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്, നേതാക്കളായ പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, എ. ഫറൂക്ക്, ജയിംസ് കീക്കരിക്കാട്, എം.എം.പി. ഹസന്, നാസര്‍ തോണ്ടമണ്ണില്‍, സി.കെ. അര്ജുനന്, ഷിബു കാഞ്ഞിക്കല്‍, അനില്‍ കൊച്ചുമൂഴിക്കല്‍, ജോസ് കൊടുന്തറ, ഹനീഫ ഹസന് എന്നിവര്‍ പ്രസംഗിച്ചു.
ഇലന്തൂരില്‍
പത്തനംതിട്ട: പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും ഇലന്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഇലന്തൂരില്‍ നടന്നു. ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ ഇലന്തൂരിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടന്ന സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോജി പോള്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ഗാന്ധിജയന്തിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ മണ്ഡലങ്ങളില്‍ ശ്രമദാനം, സേവന പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. ഓമല്ലൂരില്‍ നടന്ന സേവനശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അബിന്‍ വര്‍ക്കി എംഎല്‍എ നേതൃത്വം നല്കി. മണ്ഡലം പ്രസിഡന്റ് സജു വള്ളാപ്പള്ളില് സ്വാഗതവും പി.എം. ജോണ്സണ് നന്ദിയും പറഞ്ഞു.
കെ.പി. മുകുന്ദന്, ബെന്നി കുഴിക്കാല, ടൈറ്റസ് കാഞ്ഞിരമണ്ണ്, സാംസണ് തെക്കേതില്‍, ഷിബു കാഞ്ഞിക്കല്‍, എം.ജി. ഗീതമ്മ, ജോഷ്വാ സാമുവല്‍, അനിത സോമന്, എ.എസ്. മനോജ്, സാം ചെമ്പകത്തില്‍, കെ.ജി. റെജി, മേഴ്സി ജോണ്സണ്, സതീദേവി, ശശിഭൂഷന്‍, ബൈജു ഭാസ്കര്‍, ബിജു പി. തോമസ്, ഷിജിന് കെ. മാത്യു, കെ.പി. ഗിരീഷ് കുമാര്‍, അജിത്ത് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്കിലെ വിവിധ മണ്ഡലങ്ങളിലും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മൃതി സംഗമങ്ങള്‍, പുഷ്പാര്‍ച്ചന, അനുസ്മരണ പരിപാടികള്‍, ശ്രമദാനം, സേവനശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ സമ്മേളനവും പ്രതിജ്ഞയും
കുമ്പഴ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ കുമ്പഴയില്‍ നടത്തിയ ലഹരിവിരുദ്ധ സമ്മേളനവും പ്രതിജ്ഞയും ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നാസര്‍ തോണ്ടമണ്ണില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജറല്‍ സെക്രട്ടറി സുനില്‍ എസ്. ലാല്‍, നേതാക്കളായ ജി.ആര്. ബാലചന്ദ്രന്, പി.കെ. ഇക്ബാല്‍, സജി അലക്സാണ്ടര്‍, എ. ഫറൂക്ക്, എം.എം.പി. ഹസന്, അംബിക വേണു, സജു ജോര്‍ജ്, ജോണ്സണ് മാടപ്പള്ളി, നെജിം രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട : കേരള മദ്യവര്‍ജന ബോധവത്കരണ സമിതി ദക്ഷിണ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണവും ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സാമുവല്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.
സെമിനാറിന് ലഹരിവിരുദ്ധ ക്ലാസുകള്‍ക്ക് ബേബിക്കുട്ടി ഡാനിയേല്‍ നേതൃത്വം നല്കി. സംസ്ഥാന പ്രസിഡന്റ് സോമന് പാമ്പായിക്കോട്, സെക്രട്ടറി നാസര്‍ ഹമീദ്, ബേബിക്കുട്ടി ഡാനിയേല്‍, റോയി ജോര്‍ജ് കോട്ടയം, പി.ജെ. ഡാനിയല്‍, കെ. ജമീല മുഹമ്മദ്, ഗിരിജ മോഹന്‍, താമരക്കുളം അബ്ദുള്‍ റഹിം, തോമസ് കറ്റാനം, ജോബിന് തമ്പി ഓതറ, ഭവാനി പുതുക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശുചിത്വറാലി സംഘടിപ്പിച്ചു
പത്തനംതിട്ട: ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവാ 2026, ഗാന്ധിജയന്തി വാരാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തിദിനത്തില്‍ കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് വിഭാഗം വിദ്യാര്‍ഥികളുമായി സഹകരിച്ച് ശുചിത്വറാലി സംഘടിപ്പിച്ചു. കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച റാലി ജില്ലാകളക്ടര്‍ എ. നിസാമുദ്ദീന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. വിനീത്, പ്രോഗ്രാം ഓഫീസര്‍ കെ.ആര്. അജയ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജി. പ്രദീപ്, കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. തോമസ് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.
ശുചിത്വത്തിനായി, ആരോഗ്യത്തിനായി ഒരുമിച്ച് കൈകോര്‍ക്കാം എന്ന സന്ദേശത്തോടെയാണ് റാലി സംഘടിപ്പിച്ചത്. വിവിധ ആരോഗ്യ ശുചിത്വ സന്ദേശങ്ങളോടെ കടന്നു വന്ന റാലി ഗാന്ധി സ്ക്വയറിലെ പുഷ്പാര്‍ച്ചനയോടുകൂടി സമാപിച്ചു. തുടര്‍ന്ന് എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ശുചിത്വ സന്ദേശങ്ങള്‍ അടങ്ങിയ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, കൗണ്‍സിലര്‍മാര്‍, എഡിഎം ആര്. രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 17 മുതല്‍ രാജ്യവ്യാപകമായി നടന്നുവന്ന ശുചിത്വ കാമ്പയിനായ സ്വച്ഛതാ ഹി സേവാ 2026ന് ഗാന്ധിജയന്തി ദിനത്തില്‍ സമാപനമായി. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ശുചിത്വ കാമ്പയിനായ "നിര്‍മലം: പുതുയുഗ ശുചിത്വ കേരളം' കാമ്പയിനും ഇന്നലെ തുടക്കം കുറിച്ചു.
മതസൗഹാര്‍ദ സംരക്ഷണ സംഗമം
കോന്നി: വര്‍ഗീയ ഫാസിസത്തിനെതിരേ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്ന് സിപിഐ ജില്ലാ സെകട്ടറി ചിറ്റയം ഗോപകുമാര്‍.
സിപിഐ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ മതസൗഹാര്‍ദ സംരക്ഷണ സംഗമത്തിന്റെ ഭാഗമായി കോന്നിയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാര്‍ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. പി. വൈ. ജസന്, കോന്നി ടൗണ്‍ ജുമാമസ്ജിദ് ചീഫ് ഇമാം സക്കരിയ്യ ബാഖവി, ഗുരുധര്‍മ പ്രചാരണസഭ രക്ഷാധികാരി സി. കെ. വിദ്യാധരന്,കെ. രാജേഷ്, സുമതി നരേന്ദ്രന്, പി.സി. ശ്രീകുമാര്‍, വിനീത് കോന്നി, ഡോ. എം. രാജന്, അനില്‍ ചെങ്ങറ, അനില്‍ ബഞ്ചമണ്പാറ, രാജുവട്ടമല, സജി അട്ടച്ചാക്കല്‍, പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്പിസി കേഡറ്റുകള്‍ വെയ്റ്റിംഗ് ഷെഡ് പെയിന്റ് ചെയ്തു
പത്തനംതിട്ട: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി കേഡറ്റുകള്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലുള്ള വെയിറ്റിംഗ് ഷെഡ് വൃത്തിയാക്കി പെയിന്റടിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ഭംഗിയാക്കിത്തീര്ത്തു. വെയിറ്റിംഗ് ഷെഡിനോടു ചേര്‍ന്നുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കും എസ്പിസി കേഡറ്റ് വൃത്തിയാക്കി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അന്‍സര്‍ മുഹമദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ. അര്ജുനന്, എഡിഎം ആര്. രാജലക്ഷ്മി എന്നിവര്‍ സ്ഥലത്തെത്തി കേഡറ്റുകളെ അഭിനന്ദിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. സോജു എം. തോമസ്, സ്കൂള്‍ പ്രിന്‍സിപ്പൽ ഹേമ മേരി മാത്യു, എസ്പിസി സിപിഒ വി.ടി. മിന്റോ, എസിപിഒ മേരി മത്തായി, ഡിഐ റാം മോഹന്‍, കേഡറ്റ് അധിന് എന്നിവര്‍ നേതൃത്വം നല്കി.
മല്ലപ്പള്ളി പഞ്ചായത്ത്
മല്ലപ്പള്ളി: ഗാന്ധിജയന്തി ദിനത്തില്‍ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ശുചീകരണ ദിനമായി ആചരിച്ചു.
കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകര്‍മ സേന, വ്യാപാരി, വ്യവസായികള്‍, മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐഎച്ച്ആര്‍ഡി സ്കൂള്‍, മര്‍ച്ചന്റ് ബാങ്ക്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ മല്ലപ്പള്ളി ടൗണും പരിസരവും ശുചീകരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. സതീഷ് ബാബു, ഡോ. ബിജു ടി. ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, അംഗങ്ങളായ എസ്. പാര്ഥന്, അനു എബി വര്‍ഗീസ്, ജിനു കെ. ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാര് വടക്കേമുറി, സോഫി ജോജോ, പി.ഡി. തങ്കമ്മ, സണ്ണി ജോണ്സണ്, റീന യുഗേഷ്, ബോബി കുഴുവേലില്‍, അനിത പി. മാത്യു, പി.ആര്. മിനികുമാരി, സന്തോഷ് ചാമക്കാല, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രജനിമോള്‍, തമ്പി കോട്ടച്ചേരില്‍, ഇ.ഡി. തോമസുകുട്ടി, ബാബു മാത്യു, ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
സ്വച്ഛത ഹി സേവ കാമ്പയിൻ ബ്ലോക്ക് തല ഉദ്ഘാടനം
മല്ലപ്പള്ളി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്വച്ഛത ഹി സേവ ശുചീകരണ കാമ്പയിൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ശോശാമ്മ തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലക്ഷ്മി അജിത്, മുഹമ്മദ് ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്ത്, ലിബിന് ജോസഫ്, കൃഷ്ണന്‍കുട്ടി മുള്ളന്‍കുഴി, സി.പി. മാത്യു, ഷിനി കെ. പിള്ള, മല്ലപ്പള്ളി പഞ്ചായത്ത് അംഗം മിനികുമാരി, സെക്രട്ടറി സാം കെ. സലാം എന്നിവര്‍ പ്രസംഗിച്ചു.
കുന്നന്താനത്ത്
കുന്നന്താനം: പാമല പൗരസമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളം നടത്തി. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജെ. വിജയന് ഉദ്ഘാടനം ചെയ്തു. പി.കെ. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ. പിള്ള, പഞ്ചായത്തംഗം കെ.ജി. പ്രഭകുമാര്‍, പൗരസമിതി ട്രഷറര്‍ ലേഖ രാജേന്ദ്രന്, കണ്‍വീനര്‍ ജയ കോളങ്ങര, പി.എന്‍. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാമല റോഡിന്റെ വശങ്ങളില് വളര്‍ന്ന കാട് വെട്ടിത്തെളിച്ചു. ഗാന്ധിജയന്തിയുടെ ഭാഗമായി പുഷ്പര്ച്ചാന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സമൂഹസദ്യ എന്നിവയും നടത്തി.
സദ്ഭാവനാ ദിനാചരണം
തിരുവല്ല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. ഷൈലാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു വി. ഈപ്പന് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഏബ്രഹാം കുന്നുകണ്ടത്തില്‍, ആര്.ജയകുമാര്‍, രാജേഷ് ചാത്തങ്കരി, ഡിസിസി നിര്‍വാഹക സമിതി അംഗങ്ങളായ സജി എം.മാത്യു, എ. പ്രദിപ്കുമാര്‍,ജേക്കബ് തോമസ് തെക്കേ പുരക്കല്‍, കെ.പി. രഘുകുമാര്‍, ജിനു തുമ്പുംകുഴി, ശോഭ വിനു, മത്തായി കെ ഐപ്പ്, ലാല്‍ നന്ദാവനം, അനില്‍ സി. ഉഷസ്, പി.രംഗനാഥന്, രാജേഷ് തോമസ്, കെ.ജെ. മാത്യു, രാജേഷ് മലയില്‍, ക്രിസ്റ്റഫര്‍ ഫിലിപ്പ്, രതീഷ് പാലിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവല്ല: കടപ്ര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു, ഡിസിസി നിര്‍വാഹക സമിതി അംഗം റെജി ഏബ്രഹാം, ബ്ലോക്ക് ഭാരവാഹികളായ ജോസ് വി. ചെറി, മോഹന്‍ മത്തായി, രാജേഷ് തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിവിന് പുളിമ്പള്ളില്‍, കോമളന് തങ്കപ്പന്, മുകേഷ് മോഹന്‍, ആര്‍ദ്ര ആഗ്നസ്, കെ. പീതാംബരദാസ്, റോജി പി. വര്‍ഗീസ്, ജോര്‍ജ്കുട്ടി, കെ. ജി. തോമസ്, ഉമ്മന്‍ വടക്കേല്‍, സോണി മട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളി കെഎസ്ആര്‍ടിസിയില്‍ ശുചീകരണം
മല്ലപ്പള്ളി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മല്ലപ്പള്ളി എന്‍എസ്എസ് 35, 52 യൂണിറ്റുകളുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി കെഎസ്ആര്‍ടിസി ബസുകളും പരിസരവും ശുചീകരിച്ചു. എന്‍എസ്എസ് യൂണിറ്റ് 52 പ്രോഗ്രാം ഓഫീസര്‍ അഫ്സല് അഷ്റഫ്, ഫിസിക്സ് അധ്യാപിക ജെന്‍സി ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഗാന്ധിസ്മൃതിസംഗമം
പത്തനംതിട്ട: ദേശീയ കായികവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിബി മൈലപ്ര അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗം അജിത് മണ്ണില്‍, കായിക വേദി ജില്ലാ വൈസ് ചെയര്മാന് ഫിറോസ് മീരാന്‍, ജനറല്‍ സെക്രട്ടറി ബിജു മലയില്‍, റോബിന് നെല്ലിക്കാല, കൃഷ്ണകുമാര്‍ കോന്നി, അജ്മല്‍ കരിം, അനന്തു അശോക് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews