x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കേ​ക്ക​ട​വ്- നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ടാ​റിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 2, 2026 11:40 PM IST | Updated: October 2, 2026 11:40 PM IST

ടാ​റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം.

പൂ​ച്ചാ​ക്ക​ൽ: മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പാ​ല​ത്തി​ലെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലെ​യും ടാ​റിം​ഗ് ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. കൈ​വ​രി​ക​ളു​ടെ നി​ർ​മാ​ണ​വും വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി.

​ഒ​ക്ടോ​ബ​ർ 10-ന് ​പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് വ​കു​പ്പു​ത​ല ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​ത്.​വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്ക കി​ട​ന്ന നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​ത്.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വേ​മ്പ​നാ​ട്ട് കാ​യ​ലി​ന് കു​റു​കെ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് വ​ലി​യൊ​രു പ​രി​ഹാ​ര​മാ​കും. 800 മീ​റ്റ​ർ നീ​ള​വും ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 11 മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​ന്. വേ​മ്പ​നാ​ട് കാ​യ​ലി​നു കു​റു​കെ ആ​ല​പ്പു​ഴ - കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ക്കേ​ക്ക​ട​വ് - നേ​രേ​ക​ട​വ് പാ​ല​ത്തിന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ളും അ​നു​ബ​ന്ധ ജോ​ലി​ക​ളും വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ക്‌​ടോ​ബ​ർ പ​കു​തി​യോ​ടെ പാ​ലം പൂ​ർ​ണ​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​റ​വൂ​ർ - പ​മ്പ പാ​ത​യു​ടെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദേ​ശം 93.35 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ടാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​നെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​നെ​യും നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്നു.

വൈ​ക്ക​ത്തു​നി​ന്നും കോ​ട്ട​യ​ത്തു​നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്രാ​ദൂ​ര​വും സ​മ​യ​വും വ​ലി​യ തോ​തി​ൽ കു​റ​യും.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും കൊ​ച്ചി - ചേ​ർ​ത്ത​ല - കോ​ട്ട​യം മേ​ഖ​ല​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

വേ​ണ്ട​ത്ര സ്ഥ​ല​മെ​ടു​പ്പ്, നി​യ​മ​ത​ട​സ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ മു​ൻ​പ് നി​ല​ച്ചു​പോ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക​ളെ​ല്ലാം ത​ര​ണം ചെ​യ്താ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up