x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ര്‍​ഷ​​ക​​ര്‍ പ​​ടു​​താ​​ക്കു​​ള​​ങ്ങ​​ള്‍ നി​​ര്‍​മി​​ച്ചുതുടങ്ങി

വെബ് ഡെസ്ക്
Published: October 2, 2026 11:58 PM IST | Updated: October 2, 2026 11:58 PM IST

പാ​​ലാ തി​​ട​​നാ​​ട് ഐ​​ക്ക​​ര ടോ​​മി​​ച്ച​​ന്‍ സ്‌​​ക​​റി​​യാ​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന പ​​ടു​​താ​​ക്കു​​ളം.

കോ​​ട്ട​​യം: മ​​ഴ​​ക്കാ​​ലം ച​​തി​​ച്ച​​തോ​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ പ​​ടു​​താ​​ക്കു​​ള​​ങ്ങ​​ള്‍ നി​​ര്‍​മി​​ച്ചു​​തു​​ട​​ങ്ങി. മ​​ഴ​​വെ​​ള്ളം കൃ​​ഷി​​യി​​ട​​ത്തി​​ല്‍ ത​​ന്നെ സം​​ഭ​​രി​​ച്ച് വേ​​ന​​ല്‍​ക്കാ​​ല​​ത്ത് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന ചെ​​റു​​കു​​ള​​ങ്ങ​​ളാ​​ണ് പ​​ടു​​താ​​ക്കു​​ള​​ങ്ങ​​ള്‍. മു​​ന്‍​വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ സാ​​ധാ​​ര​​ണ സെ​​പ്റ്റം​​ബ​​ര്‍ അ​​വ​​സാ​​ന​​ത്തോ​​ടെ ല​​ഭി​​ക്കേ​​ണ്ട മ​​ഴ​​യി​​ല്‍ 40 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ പ​​ടു​​താ​​ക്കു​​ളം നി​​ര്‍​മാ​​ണ​​ത്തി​​ലേ​​ക്ക് തി​​രി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്.

വേ​​ന​​ല്‍​ക്കാ​​ല​​ത്തെ ക​​ടു​​ത്ത ജ​​ല​​ക്ഷാ​​മം നേ​​രി​​ടാ​​നും കൃ​​ഷി​​ക്ക് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം സം​​ഭ​​രി​​ക്കാ​​നും ഏ​​റ്റ​​വും ചെ​​ല​​വു​​കു​​റ​​ഞ്ഞ​​തും ഫ​​ല​​പ്ര​​ദ​​വു​​മാ​​യ മാ​​ര്‍​ഗ​​മാ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ഇ​​തി​​നെ കാ​​ണു​​ന്ന​​ത്. ജി​​ല്ല​​യി​​ല്‍ ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ 200ല്‍​പ്പ​​രം ക​​ര്‍​ഷ​​ക​​രാ​​ണ് പ​​ടു​​താ​​ക്കു​​ള​​ത്തി​​നാ​​യി അ​​പേ​​ക്ഷ ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ആ​​കെ ല​​ഭി​​ച്ച​​ത് 150 അ​​പേ​​ക്ഷ​​ക​​ള്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു.


മ​​ഴ​​ക്കു​​റ​​വ്: സ്ഥി​​തി ഗു​​രു​​ത​​രം

മ​​ഴ​​ക്കു​​റ​​വ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൊ​​ന്‍​കു​​ന്നം, എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം മേ​​ഖ​​ല​​ക​​ളി​​ല്‍ സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി തു​​ട​​രു​​ന്ന ക​​ടു​​ത്ത ചൂ​​ടി​​ല്‍ കൃ​​ഷി​​ക​​ളെ​​ല്ലാം ഏ​​റെ​​ക്കു​​റെ ഉ​​ണ​​ങ്ങി​​ക്ക​​രി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ്. ഇ​​ട​​വി​​ട്ടു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ മ​​ഴ ല​​ഭി​​ച്ചെ​​ങ്കി​​ലും കാ​​ര്യ​​മാ​​യി പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ജി​​ല്ല​​യി​​ല്‍ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക​​ള്‍​ക്കു ക​​ഴി​​ഞ്ഞ മാ​​സം മി​​ക്ക ദി​​വ​​സ​​ങ്ങ​​ളി​​ലും ന​​ന ന​​ല്‌​​കേ​​ണ്ടി വ​​ന്ന​​താ​​യി കൃ​​ഷി​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കൃ​​ഷി ഭ​​വ​​ന്‍ പ​​രി​​ധി​​യി​​ലാ​​ണ് കൂ​​ടു​​ത​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ പ​​ടു​​താ​​ക്കു​​ള​​ത്തി​​നാ​​യി അ​​പേ​​ക്ഷ ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ വേ​​ന​​ല്‍​ക്കാ​​ല​​ത്ത് ജി​​ല്ല​​യു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ര​​വ​​ധി ക​​ര്‍​ഷ​​ക​​രു​​ടെ റ​​ബ​​ര്‍ തൈ​​ക​​ള്‍, ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള കൃ​​ഷി​​ക​​ള്‍ വ​​ലി​​യ തോ​​തി​​ല്‍ ക​​രി​​ഞ്ഞു​​ണ​​ങ്ങി​​യി​​രു​​ന്നു. പ​​ല​​ര്‍​ക്കും ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. സ​​മാ​​ന​​മാ​​യി രീ​​തി​​യി​​ല്‍ ഇ​​ത്ത​​വ​​ണ​​യും മ​​ഴ കു​​റ​​ഞ്ഞാ​​ല്‍ കൃ​​ഷി​​ക​​ള്‍ പാ​​ടെ ന​​ശി​​ക്കും. ഇ​​തു മു​​ന്നി​​ല്‍​ക്ക​​ണ്ടാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ പ​​ടു​​താ​​ക്കു​​ള​​ത്തി​​ന്‍റെ ജോ​​ലി​​ക​​ള്‍ ദ്രു​​ത​​ഗ​​തി​​യി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്.

സ​​ര്‍​ക്കാ​​ര്‍ സ​​ബ്‌​​സി​​ഡി​​യും
കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ നി​​ര്‍​ദേ​​ശാ​​നു​​സ​​ര​​ണം നി​​ര്‍​മി​​ക്കു​​ന്ന പ​​ടു​​താ​​ക്കു​​ള​​ങ്ങ​​ള്‍​ക്കു നി​​ബ​​ന്ധ​​ന​​ക​​ള്‍​ക്കു വി​​ധേ​​യ​​മാ​​യി ചെ​​ല​​വി​​ന്‍റെ നി​​ശ്ചി​​ത ശ​​ത​​മാ​​നം തു​​ക സ​​ര്‍​ക്കാ​​ര്‍ സ​​ബ്‌​​സി​​ഡി​​യാ​​യി ന​​ല്‍​കും. പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്ക് അ​​ഞ്ചു ശ​​ത​​മാ​​നം വ​​രെ സ​​ബ്‌​​സി​​ഡി ല​​ഭി​​ക്കും.

ഇ​​ത്ത​​വ​​ണ വ​​ലി​​യ തോ​​തി​​ല്‍ മ​​ഴ​​ക്കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​ടു​​താ​​ക്കു​​ള​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​രി​​നോ​​ട് വ​​കു​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​നം മൂ​​ലം ഇ​​നി​​യു​​ള്ള വ​​ര്‍​ഷ​​ങ്ങ​​ളി​​ലും മ​​ഴ​​ക്കു​​റ​​വ് ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​തി​​നാ​​ല്‍ എ​​ല്ലാ ക​​ര്‍​ഷ​​ക​​രും മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണ​​ത്തി​​ന് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​ക​​ണ​​മെ​​ന്നും കൃ​​ഷി വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു.

അ​​പേ​​ക്ഷ ന​​ല്കി പ​​ടു​​താ​​ക്കു​​ള​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ല്‍ കൃ​​ഷി​​ഭ​​വ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up