x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ​പ്ര​തി​സ​ന്ധി രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 2, 2026 11:31 PM IST | Updated: October 2, 2026 11:31 PM IST

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് ചെ​ല്ല​പ്പ​ന്‍റെ ചി​ല രീ​തി​ക​ള്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് ക​ക്ഷി​യോ​ഗ​ത്തി​ലും യു​ഡി​എ​ഫ് യോ​ഗ​ത്തി​ലും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നെ​ന്ന പ​ത്ര​വാ​ര്‍​ത്ത​ക​ളെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രേ പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി വൈ​സ് ചെ​യ​ര്‍​മാ​ര്‍ ജോ​സ് ചെ​ല്ല​പ്പ​ന്‍ രം​ഗ​ത്ത്.

ജോ​സ് ചെ​ല്ല​പ്പ​ന്‍ ശൈ​ലി തി​രു​ത്തി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കി മു​ന്നോ​ട്ടു പോ​കാ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്.

ജോ​സ് ചെ​ല്ല​പ്പ​ന്‍റെ ന​ട​പ​ടി​ക​ള്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​നു ദോ​ഷ​മാ​ണെ​ന്നാ​ണ് യോ​ഗ​ങ്ങ​ളി​ല്‍ വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. ജോ​സ് ചെ​ല്ല​പ്പ​ന്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ചാ​ലും ഭ​ര​ണ​പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി​യി​രു​ന്നു. പ​ത്ര​റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ യു​ഡി​ഫ് പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ജോ​സ് ചെ​ല്ല​പ്പ​ന്‍ പ​റ​ഞ്ഞു. താ​ന്‍ അ​നു​സ​ര​ണ​ക്കേ​ട് കാ​ണി​ക്കു​ന്നെ​ന്നും താ​നു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നു​മാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്.

ഭ​ര​ണം കി​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ ചെ​റി​യ​ക​ക്ഷി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രി​ക്കാം ഇ​ത്. താ​ന്‍ ന​ഗ​ര​സ​ഭ വൈ​സ്‌​ചെ​യ​ര്‍​മാ​നാ​യി​രി​ക്കാം എ​ന്നു പ​റ​ഞ്ഞ​ല്ല ജ​യി​ച്ച​ത്. നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യു​ടെ ക​ള്‍​ച്ച​റ​ല്‍ ക​മ്മി​റ്റി​യു​ടെ ക​ണ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ത് താ​ന്‍ ചോ​ദ്യം ചെ​യ്ത​താ​ണോ അ​നു​സ​ര​ണ​ക്കേ​ടെ​ന്ന് ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്ക​ണം.

അ​ത് ഇ​നി​യും ചോ​ദി​ക്കും, ജ​ന​ങ്ങ​ളെ അ​റി​യി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ നേ​താ​ക്ക​ന്മാ​രു​മാ​യി സം​സാ​രി​ച്ച​ല്ല താ​ന്‍ ഈ ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടാ​ണ്. അ​വ​രാ​രും ത​നി​ക്ക് ഒ​രു നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടി​ല്ല. ഇ​തി​നെ​ക്കു​റി​ച്ച് ത​ന്നോ​ട് നേ​രി​ട്ട് ചോ​ദി​ക്കാ​തെ പ​ത്ര​ക്കു​റി​പ്പി​റ​ക്കി അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

16-ാം ധ​ന​കാ​ര്യ​ക​മ്മീ​ഷ​ന്‍റെ 44 കോ​ടി​രൂ​പ​യു​ടെ ഫ​ണ്ട് നി​ഷേ​പി​ക്കാ​ന്‍ ഒ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണം. അ​ത് ഏ​തു​ബാ​ങ്കി​ലാ​യി​രി​ക്ക​ണ​മെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് വൈ​സ് ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ട്ട ഫി​നാ​ന്‍​സ് ക​മ്മി​റ്റി​യാ​ണ്.

എ​ന്നാ​ല്‍ ഇ​തി​ല്‍ ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ മു​ന്‍​കൂ​ര്‍ അ​നു​മ​തി ന​ല്‍​കി. എ​റ്റ​വും കൂ​ടു​ൽ സി​എ​സ്ആ​ര്‍ ഫ​ണ്ട് ത​രാ​മെ​ന്നേ​റ്റ ബാ​ങ്കി​നെ മ​റി​ക​ട​ന്നാ​ണ് ഇ​ത് ചെ​യ്ത​ത്. ഒ​രു കോ​ടി 65 ല​ക്ഷം രൂ​പ സി​എ​സ്ആ​ര്‍ ഫ​ണ്ട് വാ​ഗ്ദാ​നം ചെ​യ്ത ബാ​ങ്കി​ന് അ​ക്കൗ​ണ്ട് ന​ല്‍​കി​യി​ല്ല.
അ​തി​നു വാ​ശി​പി​ടി​ച്ച​താ​ണോ താ​ന്‍ ചെ​യ്ത അ​നു​സ​ര​ണ​ക്കേ​ട്. ഇ​ത് ആ​ല​പ്പു​ഴ​യു​ടെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി​യാ​ണ് ചെ​യ്ത​ത്.

ചെ​യ​ര്‍​പേ​ഴ്‌​സ​ണു പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ചി​ല ഗ്രൂ​പ്പ് രാ​ഷ്ടീ​യ​ക്കാ​രു​ടെ സ​മ്മ​ര്‍​ദ്ദ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണെ പോ​ലും ജോ​ലി​ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല. താ​ന്‍ രാ​ജി​വെ​യ്ക്കി​ല്ലെ​ന്നും യു​ഡി​എ​ഫി​ന് താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ല്‍ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും ജോ​സ് ചെ​ല്ല​പ്പ​ന്‍ പ​റ​ഞ്ഞു. ത​ന്‍റെ പി​ന്‍​തു​ണ യു​ഡി​എ​ഫി​നു ന​ല്‍​കി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​ന്നാ​ല്‍ ഒ​രു മു​ന്ന​ണി​യോ​ടും ത​നി​ക്ക് വി​രോ​ധ​മോ അ​വ​രെ മാ​റ്റി നി​ര്‍​ത്തു​ന്ന സ​മീ​പ​ന​മോ ഇ​ല്ലെ​ന്നും ജോ​സ് ചെ​ല്ല​പ്പ​ന്‍ പ​റ​യു​ന്നു.

53 അം​ഗ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ല്‍ കോ​ണ്‍​ഗ്ര​സ് 19, ലീ​ഗ് 4, ജോ​സ് ചെ​ല്ല​പ്പ​ന്‍ (സ്വ​ത​ന്ത്ര​ന്‍ ) പി​ന്തു​ണ​യും വോ​ട്ടെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ ഒ​രു അം​ഗം വി​ട്ടു നി​ല്‍​ക്കു​ക​യും ചെ​യ്ത​തു മൂ​ല​മാ​ണ് യു​ഡി​എ​ഫി​ന് ന​ഗ​ര​സ​ഭ ഭ​ര​ണം ല​ഭി​ച്ച​ത്. 24 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up