x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നും മാ​ര്‍​ഗ​ദീ​പം: ആ​ന്‍റോ ആ​ന്‍റ​ണി എം​പി

വെബ് ഡെസ്ക്
Published: October 2, 2026 11:15 PM IST | Updated: October 2, 2026 11:15 PM IST

ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട​യി​ലെ ഗാ​ന്ധി ്ര​തി​മ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തു​ന്നു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മീ​പം.

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന അ​സ​മ​ത്വ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍ മാ​ര്‍​ഗ​ദീ​പ​മാ​ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹ​രാ​ര്‍​പ്പ​ണം ന​ട​ത്തി​യ ശേ​ഷം സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്‌​നേ​ഹ​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെയും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ളാ​ണ് ഗാ​ന്ധി​ജി പ​ക​ര്‍​ന്നുന​ല്‍​കി​യ​ത്. സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്ന​ത് സ്വാ​ത​ന്ത്ര്യം നേ​ടാ​നു​ള്ള പോ​രാ​ട്ടം മാ​ത്ര​മ​ല്ല, അ​ടി​മ​ത്ത​ത്തി​ല്‍നി​ന്നും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ല്‍നി​ന്നും അ​നാ​ചാ​ര​ങ്ങ​ളി​ല്‍നി​ന്നും കോ​ടാ​നു​കോ​ടി ജ​ന​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള പോ​രാ​ട്ടംകൂ​ടി​യാ​യി​രു​ന്നു. ജാ​തി, മ​ത, വ​ര്‍​ഗ​ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രി​ലും ഗാ​ന്ധി​ജി സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ തീ​ക്ക​ന​ല്‍ ജ്വ​ലി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ന്‍​സ​ര്‍ മു​ഹ​മ്മ​ദ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. ഫാ​ത്തി​മ, എ​ഡി​എം ആ​ര്‍. രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി. ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് ക​ള​ക്‌​ട​റേ​റ്റ് മു​ത​ല്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ വ​രെ ശു​ചി​ത്വ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ്‌​ളാ​ഷ് മോ​ബും അ​ര​ങ്ങേ​റി. ജ​ന​പ്ര​തി​നിധിക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.

Tags : NattuVishesham.DistricteNews

Recent News

Corehub Up