അപകടക്കെണിയായി പട്ടാഴിമുക്ക്–ചെളിക്കുഴി റോഡിൽ വളവിലെ കുഴി.
അടൂർ: കെപി റോഡിൽ പട്ടാഴിമുക്കിൽനിന്ന് ചെളിക്കുഴിയിലേക്ക് തിരിയുന്ന ഭാഗത്തെ റോഡിലെ കുഴി ഇരുചക്രവാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു.
വളവിന്റെ ഒരു വശത്തെ ടാർ പൂർണമായും ഇളകിത്തകർന്ന നിലയിലാണ്. മെറ്റലും ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിയാൻ സാധ്യതയുണ്ട്. മഴ പെയ്തതോടെ കുഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. അപകടം ഒഴിവാക്കാൻ വളവിലെ കുഴി എത്രയും വേഗം അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham.DistricteNews