x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ ക്രി​മി​ന​ലാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍: കെ.​സി. വേ​ണു​ഗോ​പാ​ല്‍

വെബ് ഡെസ്ക്
Published: October 2, 2026 11:01 PM IST | Updated: October 2, 2026 11:01 PM IST

രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്ത്‌​രാ​ജ് സം​ഘ​ട​ന്‍ സം​സ്ഥാ​ന പ​ഠ​ന​ക്യാ​മ്പ് അ​ടൂ​ര്‍ ക​ട​മ്പ​നാ​ട്ട് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ര്‍: ഇ​ന്ത്യ ക​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍​മാ​രി​ല്‍ ക്രി​മി​ന​ലാ​യ ആ​ളാ​ണ് ഗ്യാ​നേ​ഷ് കു​മാ​റെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ക​ട​മ്പ​നാ​ട് മ​ഞ്ഞാ​ലി ബോ​ധി​ഗ്രാ​മി​ല്‍ രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്ത്‌​രാ​ജ് സം​ഘ​ട​ന്‍ (ആ​ര്‍​ജി​പി​ആ​ര്‍​എ​സ്) സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സ​ര്‍​വോ​ദ​യ് സ​ങ്ക​ല്‍​പ് ശി​വി​ര്‍ ദ്വി​ദി​ന റ​സി​ഡ​ന്‍​ഷ​ല്‍ പ​ഠ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​മെ​ന്ന അ​വ​സ്ഥ വ​ന്നാ​ല്‍​പി​ന്നെ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​ന്താ​ണ് അ​ര്‍​ഥം. മോ​ദി സ​ര്‍​ക്കാ​രും ബി​ജെ​പി​യും അ​ധി​കാ​രം ല​ഭി​ച്ചാ​ല്‍ അ​തു വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്കാ​ന്‍ എ​ന്ത് കൃ​ത്രി​മ​വും കാ​ണി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നു വേ​ണു​ഗോ​പാ​ല്‍ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ടം ചെ​റു​ത​ല്ല. ഗ്യാ​നേ​ഷ് കു​മാ​ര്‍ ക്രി​മി​ന​ലാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ര​ണ്ടു​കൊ​ല്ല​മാ​യി നി​ര​ന്ത​രം പ​റ​യു​ന്ന​താ​ണ്. ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് തോ​റ്റ​ത​ല്ല, മ​റി​ച്ച് കൃ​ത്രി​മ​ങ്ങ​ളി​ലൂ​ടെ തോ​ല്‍​പി​ച്ച​താ​ണ്. ഇ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ര്‍​ജി​പി​ആ​ര്‍​എ​സ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ സി.​വി. ശാ​ന്ത​കു​മാ​ര്‍, പ​ഴ​കു​ളം മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up