x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട​ൽ; അ​പ​ക​ട​ഭീ​ഷ​ണി​യാ​യ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കു​ം

വെബ് ഡെസ്ക്
Published: October 2, 2026 11:37 PM IST | Updated: October 2, 2026 11:37 PM IST

ത​ക​ർ​ന്നു വീ​ഴാ​റാ​യ വ​യ​ലാ​റി​ലെ ജ​ല​സം​ഭ​ര​ണി

തു​റ​വൂ​ർ: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല​നി​ന്നി​രു​ന്ന പ​ഴ​യ കു​ടി​വെ​ള്ള സം​ഭ​ര​ണി ഒ​ടു​വി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്നു. സം​ഭ​ര​ണി​യു​ടെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ദീ​പ​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

1980-ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ്രീ​ധ​ര​ൻ വൈ​ദ്യ​രു​ടെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് സം​ഭ​ര​ണി നി​ർ​മി​ച്ച​ത്. ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്ന് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

2016-ൽ ​വ​യ​ലാ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡാ​യ എ​ട്ടു​പു​ര​യ്ക്ക​ലി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ വാ​ട്ട​ർ ടാ​ങ്ക് സ്ഥാ​പി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലേ​ക്കും ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് പ​ഴ​യ സം​ഭ​ര​ണി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ലാ​തെ കി​ട​ന്ന​തോ​ടെ സം​ഭ​ര​ണി​യു​ടെ തൂ​ണു​ക​ൾ ദ്ര​വി​ച്ച് ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ്ക്കും സ​മീ​പ​മാ​യ​തി​നാ​ൽ ദി​വ​സേ​ന എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സം​ഭ​ര​ണി ഭീ​ഷ​ണി​യാ​യി​രു​ന്നു.​അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കു​ക​യും മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജ​ല അ​ഥോ​റി​റ്റി​ക്കും ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രാ​തി​ക​ൾ​ക്കും ഇ​ട​പെ​ട​ലു​ക​ൾ​ക്കും ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

മാ​ധ്യ​മ വാ​ർ​ത്ത​യെ തു​ട​ർ​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലോ​ടെ ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന അ​പ​ക​ട​ഭീ​ഷ​ണി​ക്കാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up