ലോകകപ്പ് ഫുട്ബോളിന് അഭിവാദ്യം അര്‍പ്പിച്ച് എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് എറണാകുളം പ്രസ് ക്ലബ് കേരള ഫുട്ബോള്‍ അസോസിയേഷന്, കടവന്ത്ര ആര്‍എസ്സി, കല്ലറയ്ക്കല്‍ ഫൗണ്ടേഷന് എന്നിവരുമായി ചേര്‍ന്ന് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ഫുട്ബോള്‍ ആവേശത്തില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് മുഖ്യതിഥിയായി പങ്കെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്.ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍, കല്ലറയ്ക്കല്‍ ഫൗണ്ടേഷന് ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി കല്ലറയ്ക്കല്‍, മുന്‍ കേരള പരിശീലകന് എം.എം. ജേക്കബ്, മാധ്യമ പ്രവര്ത്തകന് സിറാജ് കാസിം എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ മത്സരത്തില്‍ പൊന്നുരുത്തി വെറ്ററന്‍സ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എറണാകുളം പ്രസ്ക്ലബ്ബ് ടീമിനെ പരാജയപ്പെടുത്തി.
Tags : Local News Nattuvishesham Ernakulam