x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി വാ​ണി​മേ​ലി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ


Published: June 7, 2026 05:48 AM IST | Updated: June 7, 2026 05:48 AM IST

അ​ഷ്‌​റ​ഫ്, ഷ​ഹ​നാ​ജ്

നാ​ദാ​പു​രം: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി കാ​സ​ർ​ക്കോ​ട് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ വാ​ണി​മേ​ലി​ൽ പി​ടി​യി​ൽ. കാ​സ​ർ​ക്കോ​ട് പ​ള്ളി​ക്ക​ര സ്വ​ദേ​ശി പ​രി​യാ​രം വീ​ട്ടി​ൽ അ​ച്ചു എ​ന്ന അ​ഷ്‌​റ​ഫ് (44), കോ​ടി​യു​റ സ്വ​ദേ​ശി ന​ടു​ക്കൈ വീ​ട്ടി​ൽ ഷ​ഹ​നാ​ജ് (31) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും വ​ള​യം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യി​ൽ നി​ന്ന് 1.69 ഗ്രാം ​എം​ഡി​എം​എ​യും 1.59 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി. ഓ​ട്ടോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യിറോ​ഡി​ൽ നി​ന്ന് താ​ഴെ​ക്ക് ചാ​ടി​യ ഷ​ഹ​നാ​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ മു​ട​ക്ക​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വ​ള​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബം​ഗ്ലൂ​ർ, മം​ഗ​ലാ​പു​രം ഭാ​ഗ​ങ്ങ​ളി​ൽക്വ​ട്ടേ​ഷ​ൻ, ച​ന്ദ​ന​ക്ക​ട​ത്ത്, ക​ഞ്ചാ​വ്, എം​ഡി​എം​എ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ഷ്‌​റ​ഫെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ വാ​ണി​മേ​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.ര​ണ്ട് പ്ര​തി​ക​ളെ​യും നാ​ദാ​പു​രം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up