x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 11 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും


Published: June 7, 2026 05:56 AM IST | Updated: June 7, 2026 05:56 AM IST

നാ​ദാ​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് 11 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു. വ​ട​ക​ര മേ​പ്പ​യി​ൽ സ്വ​ദേ​ശി ക​ല്ലു​നി​ര പ​റ​മ്പ​ത്ത് സ​ജീ​വ​ൻ (55) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്.

11 വ​ർ​ഷം ക​ഠി​ന ത​ട​വി​ന് പു​റ​മേ 20000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി. 2022 - 2024 വ​രെ​യു​ള്ള വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി വി​ദ്യാ​ർ​ഥി​നി​യെ ഇ​യാ​ളാ​ണ് സ്കൂ​ളി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് പ്ര​തി ലൈം​ഗി​ക​തി​ക്ര​മം ന​ട​ത്തി​യ​ത്.

വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ട​ക​ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ധ​ന്യ കൃ​ഷ്ണ​നാ​ണ് ന​ട​ത്തി​യ​ത്. പ്രോ​സീ​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു നി​ന്ന് 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 21 രേ​ഖ​ക​ൾ ഹാ​ജ​ർ​ക്കു​ക​യും ചെ​യ്തു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up