എച്ച്ടിഎൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കേരളത്തിലെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോറായ ഡൊമിസിൽ ഹോം കൊച്ചിയിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. ബഷീറും ചേർന്ന് ഉദ്ഘ
കൊച്ചി: അപ്ഹോൾസ്റ്റേർഡ് ഫർണിച്ചർ രംഗത്തെ ആഗോള മുൻനിരക്കാരായ എച്ച്ടിഎൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ തങ്ങളുടെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോറായ ഡൊമിസിൽ ഹോം കൊച്ചിയിൽ തുറന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. ബഷീറും ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്.
ഇടപ്പള്ളി ലുലു മാളിന് സമീപത്ത് 15,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഷോറൂമിൽ ജർമൻ ബ്രാൻഡുകളായ ഡൊമിസിൽ, ഫാബ്രിക്ക, ഇറ്റാലിയൻ ബ്രാൻഡായ കോറിയം എന്നിവയുടെ ശേഖരങ്ങളാണ് അണിനിരത്തിയിരിക്കുന്നത്.
ലിവിംഗ്, ഡൈനിംഗ്, ബെഡ്റൂം ഫർണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളതെന്നു ഡൊമിസിൽ കൺട്രി ഹെഡ് (ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) മനോജ് നായർ പറഞ്ഞു.
Tags : Domicile Home nattuvishesham localnews flagship opened in Kochi