എരുമേലി: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എരുമേലി ബസ് സ്റ്റാൻഡ് ശുചീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാറാമ്മ ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ ഇ.ജെ. ബിനോയ്, നാസർ പനച്ചി, ഷെമീന ലത്തീഫ്, അഭിരാമി ദേവരാജ് എന്നിവർ പ്രസംഗിച്ചു.
ഡോ. ഡൊമിനിക് സാവിയോ, ബിജുമോൻ പി. ജോസഫ്, വി.കെ. ലീമ, ആൻസോഫിയ, ജോളി കെ. സേവ്യർ, ബിജി ജോസഫ്, ടോണി തോമസ്, കാർത്തിക രവീന്ദ്രൻ, ശ്രീദേവ് അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതിദിനമായ ഇന്ന് വൃക്ഷത്തൈ നടീലും ബോധവത്കരണ ക്ലാസും നടത്തും.
Tags :