x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ; സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യക്തമാക്കണമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

വെബ് ഡെസ്ക്
Published: September 27, 2026 01:48 AM IST | Updated: September 27, 2026 01:48 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

കോ​ഴി​ക്കോ​ട്: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് എ​തി​രേ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് കൃ​ത്യ​മാ​യി പ​ര​സ്യ​പ്പെ​ടു​ത്തു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​ത്വ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി മ​ന്ത്രി​യു​ടെ വ്യ​ക്ത​ത​യി​ല്ലാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്ക​ലാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ട് ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​വാ​നു​ള്ള ആ​ർ​ജ​വം വ​കു​പ്പ് മ​ന്ത്രി കാ​ണി​ക്ക​ണം. എ​ത്ര വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ​യി​ൽ​പ്പെ​ടു​ന്ന​ത്, എ​ത്ര വ​ന​വി​സ്തൃ​തി​യാ​ണ് ഇ​എ​സ്എ​യ്ക്ക് വേ​ണ്ടി ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്, അ​തി​ൽ വ​നേ​ത​ര പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ, ഉ​ണ്ടെ​ങ്കി​ൽ എ​ത്ര എ​ന്ന് മ​ന്ത്രി കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്ക​ണം. അ​ത് അ​റി​യാ​നു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. പോ​ൾ​സ​ൺ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ. ​കെ. നാ​രാ​യ​ണ​ൻ, ബോ​ബി മു​ക്ക​ൻ​തോ​ട്ടം, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ജോ​സ​ഫ് മൂ​ത്തേ​ട​ത്ത്, പ്രി​ൻ​സ് പു​ത്ത​ൻ ക​ണ്ട​ത്തി​ൽ, ഷാ​ജു പ്ളാ​ത്തോ​ട്ട​ത്തി​ൽ, ബോ​ബി ഓ​സ്റ്റി​ൻ, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, റു​ഖി​യ ബീ​വി, ആ​ന്‍റ​ണി ഈ​രൂ​രി, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ, ബേ​ബി പൂ​വ​ത്തി​ങ്ക​ൽ, വി​ൽ​സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews demands

Recent News

Corehub Up