x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ ന​വ​തി ആ​ഘോ​ഷം 28ന്

വെബ് ഡെസ്ക്
Published: September 27, 2026 02:36 AM IST | Updated: September 27, 2026 02:36 AM IST

മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍

​മേ​പ്പാ​ടി: അ​ക്കാ​ദ​മി​ക മി​ക​വി​നൊ​പ്പം സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ ന​വ​തി ആ​ഘോ​ഷം 28ന് ​ഉ​ച്ച​യ്ക്ക് 12ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ "എ​റ്റേ​ണി​യ-90' എ​ന്ന പേ​രി​ലാ​ണ് ആ​ഘോ​ഷം. വി​ദ്യാ​ല​യ​വ​ള​പ്പി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നോ​ര്‍​ത്ത് വ​യ​നാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജെ​റോം ചി​ങ്ങ​ത്ത​റ, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡോ.​സ​ണ്ണി ഏ​ബ്ര​ഹാം, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജി​ത്തു പോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷ​ബീ​ല്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews 90th Anniversary

Recent News

Corehub Up