മേനംകുളം മരിയൻ എഡ്യൂസിറ്റിയിലെ മരിയൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയസൻസിലെ ബിരുദദാന ചടങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെ
കഴക്കൂട്ടം: മേനംകുളം മരിയൻ എഡ്യൂസിറ്റിയിലെ മരിയൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയസൻസിലെ ബിരുദദാന ചടങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. എം. ആൽബർട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.വൈ. ബനഡിക്ട് വിദ്യാർഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം നിഷ് സൈക്കോളജി മേധാവി ഡോ. ആനി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണം നടന്നു. ഹിന്ദി വിഭാഗം മേധാവി സി.കെ. പ്രസന്ന സ്വാഗതവും വിദ്യാർഥി പ്രതിനിധി അഫ്സിയ എസ്. ബിജൂർ നന്ദിയും പറഞ്ഞു. ബർസാർ ഫാ. ദീപക് ആന്റോ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Graduation ceremony