പാലക്കുഴി, വാൽകുളമ്പ് ഫെൻസിംഗ് സംരക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: പീച്ചി വനാതിർത്തി പങ്കിടുന്ന പാലക്കുഴിയിലെ സോളാർ ഫെൻസിംഗ് സംരക്ഷണത്തിന് വാച്ചർമാരെ നിയമിച്ച് കിഴക്കഞ്ചേരി പഞ്ചായത്ത്. രണ്ട് വാച്ചർമാരെയാണ് പഞ്ചായത്ത് ഫണ്ടിൽ ഫെൻസിംഗ് നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
നേരത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുള്ള രണ്ട് വാച്ചർമാർക്ക് പുറമെയാണിത്. പാലക്കുഴി പൊൻമുടി മുതൽ വാൽകുളമ്പ് തങ്കച്ചമ്പാറ വരെ വരുന്ന പത്ത് കിലോമീറ്റർ ദൂരത്തിലാണ് ഫെൻസിംഗുള്ളത്. ഫെൻസിംഗ് സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ നിർവഹിച്ചു. മെംബർമാരായ റെൻസി ജോയ്സ്, ലീലാമ്മ, ആലത്തൂർ റേഞ്ച് ഓഫീസർ എൻ.സുബൈർ, ഫോറസ്റ്റർ ദിവ്യ, ഒളകര ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews