സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 116 -ാ മത് നാടുകടത്തൽ ദിനാചരണത്തോടനുബന്ധിച്ചു നഗരസഭ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 116 -ാമത് നാടുകടത്തൽ ദിനാചരണം സംഘടിപ്പിച്ചു. ചെയർപേഴ്സൺ ഡബ്ല്യൂ.ആര്. ഹീബ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിന്‍കര: സോഷ്യലിസ്റ്റ് കളക്ടീവ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വദേശാഭിമാനി നാടു കടത്തല്‍ വാര്‍ഷിക ദിനാചരണം നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ അഡ്വ. ആര്.ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ആര്.എസ് നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഇരുമ്പിൽ വിജയൻ മുഖ്യപ്രഭാഷണം നടത്തി.
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 116 -ാമത് നാടുകടത്തല്‍ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ലോഹ്യ കൾച്ചറൽ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ കൂടില്ലാ വീട് സംരക്ഷണ യോഗം സംഘടിപ്പിച്ചു. സെന്റര്‍ സംസ്ഥാന പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ബെൻസർ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പേരിൽ ജേർണലിസം സ്കൂൾ ആരംഭിക്കണമെന്ന് മുൻ നഗരസഭ ചെയര്മാന് പി.കെ. രാജമോഹനൻ ആവശ്യപ്പെട്ടു.
സ്വദേശാഭിമാനി കൾച്ചറൽ സെന്റർ സ്വദേശാഭിമാനി പാർക്കിൽ സംഘടിപ്പിച്ച നാടുകടത്തൽ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. കൾച്ചറൽ സെന്റർ പ്രസിഡന്റ് അഡ്വ. കെ. വിനോദ് സെൻ അധ്യക്ഷത വഹിച്ചു
Tags : Nattuvishesham DistrictNews DeepikaNews Exile Day