x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​ഞ്ചേ​രി​യി​ലെ ഭൂ​മി വ​നം​വ​കു​പ്പി​നു ത​ന്നെ​യെ​ന്ന് സു​പ്രീം​കോ​ട​തി

വെബ് ഡെസ്ക്
Published: September 27, 2026 02:33 AM IST | Updated: September 27, 2026 02:33 AM IST

കോ​ട്ട​ഞ്ചേ​രി വ​ന​ത്തി​നു​ള്ളി​ലെ ക​രി​മ്പി​ൽ കു​ടും​ബ​ത്തി​ന്‍റെ പ​ഴ​യ എ​സ്റ്റേ​റ്റ് കെ​ട്ടി​ടം.

കൊ​ന്ന​ക്കാ​ട്: കോ​ട്ട​ഞ്ചേ​രി വ​ന​മേ​ഖ​ല​യി​ലെ 1048.21 ഏ​ക്ക​ർ ഭൂ​മി​യു​ടെ അ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി മു​ൻ ഭൂ​വു​ട​മ​ക​ളു​മാ​യി ന​ട​ന്ന അ​മ്പ​തു​വ​ർ​ഷ​ത്തെ നി​യ​മ​യു​ദ്ധ​ത്തി​ൽ വ​നം​വ​കു​പ്പി​ന് ജ​യം. ഇ​ത്ര​യും ഭൂ​മി ഏ​ല​ത്തോ​ട്ട​മാ​യി പ​രി​ഗ​ണി​ച്ച് നി​ക്ഷി​പ്ത വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ൻ ഭൂ​വു​ട​മ​ക​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യ​ത്തി​ൽ 2016ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​സ്ഥ​ല​ത്തി​ന്‍റെ അ​വ​കാ​ശം പൂ​ർ​ണ​മാ​യും വ​നം​വ​കു​പ്പി​നു ത​ന്നെ​യാ​യി.

മാ​ലോം വി​ല്ലേ​ജി​ൽ ആ​ർ​എ​സ് 193, 200, 201/2 എ​ന്നീ സ​ർ​വേ ന​മ്പ​റു​ക​ളി​ലു​ള്ള ഭൂ​മി ഏ​ല​ത്തോ​ട്ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭൂ​വു​ട​മ​യാ​യി​രു​ന്ന ക​രി​മ്പി​ൽ കു​ഞ്ഞി​ക്കോ​മ​നാ​ണ് 1976ൽ ​കോ​ഴി​ക്കോ​ട് വ​നം ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഈ ​ഭൂ​മി പ്ര​ധാ​ന​മാ​യും ഏ​ലം​കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ഹ​ർ​ജി​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രൈ​ബ്യൂ​ണ​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യും ഇ​വ​രു​ടെ ആ​വ​ശ്യം ത​ള്ളി​യ​ത്.

ക​രി​മ്പി​ൽ കു​ഞ്ഞി​ക്കോ​മ​ൻ അ​ന്ത​രി​ച്ച​തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളു​മു​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് വ​നം​വ​കു​പ്പി​നെ​തി​രാ​യ കേ​സി​ൽ ക​ക്ഷി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ കെ. ​മ​ദ​ന​ഗോ​പാ​ല​നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ത്യേ​കാ​നു​മ​തി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ക​രി​മ്പി​ൽ കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ച എ​സ്റ്റേ​റ്റ് കെ​ട്ടി​ടം ഇ​പ്പോ​ഴും കോ​ട്ട​ഞ്ചേ​രി വ​ന​ത്തി​നു​ള്ളി​ൽ നാ​ശോ​ന്മു​ഖ​മാ​യി നി​ൽ​ക്കു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up